മലപ്പുറം: കോവിഡ് 19 ആശങ്കകളില്‍ ലോകം വിറങ്ങലിച്ചു നില്‍ക്കുന്ന കാലത്ത് റെഡി ആവാത്ത പൂവ് കൊണ്ട് നമ്മുടെ ചിന്തകളിലേക്ക് ആഴ്ന്നിറങ്ങിയ മുഹമ്മദ് ഫായിസ് എന്ന 10 വയസ്സ്കാരന്‍ ആണ് മൂന്ന് ദിവസമായി വാര്‍ത്തമാധ്യമങ്ങളുടെയും സമൂഹമാധ്യമങ്ങളുടെയും ഇഷ്ടതാരം. ഫായിസ് ആണ് വീഡിയോ ചെയ്തത് എന്ന് തിരിച്ചറിഞ്ഞത് മുതല്‍ അഭിനന്ദനങ്ങളും ഉപഹാരങ്ങളും പ്രവഹിക്കുകയാണ്. മില്‍മ ഉള്‍പ്പെടെ നിരവധി സ്ഥാപനങ്ങള്‍ പരസ്യവാചകമായി ഈ ബാലെന്റ വാക്കുകള്‍ കടമെടുത്തു.
ട്രോളുകളുടെ പെരുമഴയും നിലച്ചിട്ടില്ല. ഇതിനിടയിലാണ് ഫായിസിന്റെ തലയിലെ തൊപ്പിയില്‍ തൂങ്ങി ചിലര്‍ വിഷയം മതവല്‍ക്കരിക്കുന്നത്. ഭീകരവാദത്തോട് വരെ ചേര്‍ത്ത് ഈ കുരുന്നിെന്റ പേര് ഉപയോഗിക്കുമ്ബോള്‍ ‘കൊയപ്പീല്ല’ എന്ന മട്ടില്‍ അവന്‍ ചിരിക്കുന്നുണ്ടെങ്കിലും ഒരു സാധാരണ പ്രവാസിയുടെ കുടുംബത്തില്‍ ഈ കോവിഡ് കാലത്ത് അതുണ്ടാക്കിയ മുറിവ് ചെറുതല്ല.
“അവന്‍ ചെറുപ്പം തൊട്ടേ തൊപ്പി ധരിക്കുന്ന കുട്ടിയാണ്. സ്കൂളില്‍ പോവുമ്ബോഴും വിരുന്നിനും കല്യാണത്തിനും പോവുമ്ബോള്‍ പോലും തലയില്‍ തൊപ്പി കാണും”- ഫായിസിെന്റ മാതാവിെന്റയും സഹോദരങ്ങളുടെയും പ്രതികരണം ഇങ്ങനെ. കുടുംബത്തില്‍ പിതാവ് മുനീര്‍ സഖാഫി ഉള്‍പ്പെടെ ധാരാളം മതപണ്ഡിതന്മാര്‍ ഉണ്ട്. അവരും അവരുടെ മക്കളുമെല്ലാം തലയില്‍ തൊപ്പി വെക്കുന്നവരാണ്. വീട്ടില്‍ കളിച്ചു നടക്കുന്ന സമയത്ത് എടുത്ത കുസൃതിയാണ് ആ വീഡിയോ. വീടിന് അകത്ത് ആണെങ്കില്‍ ഫായിസ് തൊപ്പി ഇടാറില്ലെന്നും വീട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു.
https://www.facebook.com/photo.php?fbid=3960135467346290&set=a.216707845022423&type=3&eid=ARC-JnUDWPDNscH7JJ4fRRcF13nn6UL3HdojmMliKjQhwDkdcqUNuXz3bBULBLfoqcsjeBWUgkkiZ5AY
ജൂലൈ 25ന് രാത്രിയാണ് മാധ്യമം ഓണ്‍ലൈനില്‍ നിന്ന് ലഭിച്ച നിര്‍ദേശപ്രകാരം വീഡിയോ ചെയ്ത കുട്ടിയെ കണ്ടെത്താന്‍ ശ്രമം തുടങ്ങുന്നത്. കൊണ്ടോട്ടി കിഴിശ്ശേരി ഭാഗത്താണ് വീട് എന്ന സൂചന കിട്ടിയപ്പോള്‍ വാര്‍ഡ് മെമ്ബറെ വിളിച്ചു വീട്ടിലെ നമ്ബര്‍ സംഘടിപ്പിക്കുകയായിരുന്നു. വീട്ടുകാര്‍ അയച്ചു തന്ന എല്ലാ ഫോട്ടോയിലും ഫായിസ് തൊപ്പി വെച്ചിട്ടാണ്. അതവന്റെ ഐഡന്റിറ്റിയാണ്.
വിദ്വേഷപ്രചാരണം ആ കുടുംബത്തെ വേദനിപ്പിക്കുന്നുണ്ട്. ഫായിസിന്റെ കടലാസ് പൂവ് എപ്പഴേ റെഡിയായി. കാണാന്‍ ചെന്നാല്‍ ഭംഗിയുള്ള പൂവ് അവന്‍ ഉണ്ടാക്കിത്തരും. നമ്മുടെ മനോഭാവം ആണ് റെഡിയാവാത്തത്. ചെലോര് അങ്ങനെയാണ്. അവര്‍ എപ്പോഴും “വേറെ മോഡല്” ആവും.