കൊല്‍ക്കത്ത: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം നടക്കാനിരിക്കെ പശ്ചിമ ബംഗാളിനെ നിശ്ചലമാക്കി ബോംബേറ്.
ബംഗാള്‍ നോർത്ത് കാശിപൂർ, ഭംഗർ എന്നിവിടങ്ങളിലാണ് ബോംബേറ് ഉണ്ടായത്.
ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം.
ആക്രമണത്തില്‍ 5 പേർക്ക് പരിക്കേറ്റു.
പരിക്കേറ്റവരില്‍ ഒരാള്‍ ഐഎസ്എഫ് പഞ്ചായത്തംഗമാണെന്നും പരിക്കേറ്റ അഞ്ച് പേരെയും ആശുപത്രിയില്‍
പ്രവേശിപ്പിച്ചതായും പൊലീസ് അറിയിച്ചു. പരിക്കേറ്റവർക്ക് 30 മുതല്‍ 50 ശതമാനം വരെ പൊള്ളലേറ്റിട്ടുണ്ട്.
വോട്ടെടുപ്പ് നടന്ന സമയങ്ങളില്‍ ഏറ്റവും കൂടുതല്‍ ആക്രമണങ്ങളുണ്ടായ പ്രദേശങ്ങളാണ് നോർത്ത് കാശിപൂരും, ഭംഗറും.
ഫലപ്രഖ്യാപനത്തോടെ ആക്രമണങ്ങള്‍ വർദ്ധിക്കാനുള്ള സാദ്ധ്യത കൂടുതലാണെന്നും സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഗുണ്ടകളാണ് ബോംബേറിന് പിന്നിലെന്നാണ് ആരോപണങ്ങള്‍.