‘ഫണ്ട് വകമാറ്റി’; അനില്‍ അംബാനിക്ക് അഞ്ചുവര്‍ഷത്തെ വിലക്കും 25 കോടി പിഴയും ചുമത്തി സെബി

ന്യൂഡല്‍ഹി: വ്യവസായി അനില്‍ അംബാനിയ്ക്കും 24 സ്ഥാപനങ്ങള്‍ക്കും വിപണി നിയന്ത്രണ സംവിധാനമായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ വിലക്ക്.റിലയൻസ് ഹോം ഫിനാൻസിന്റെ നേതൃനിരയില്‍ ഉണ്ടായിരുന്ന മുൻ ഉദ്യോഗസ്ഥർ അടക്കമുള്ളവരെ അഞ്ചുവർഷത്തേയ്ക്കാണ് സെബി വിലക്കിയത്.

കമ്ബനിയുടെ ഫണ്ട് വകമാറ്റിയെന്ന കണ്ടെത്തലിന് പിന്നാലെയാണ് നടപടി.

അനില്‍ അംബാനിക്ക് സെബി 25 കോടി രൂപ പിഴയും ചുമത്തി. ഓഹരി വിപണിയുമായി ബന്ധപ്പെട്ട് ഒരു വിധത്തിലുമുള്ള പ്രവർത്തനവും നടത്തരുത്.വിലക്കുള്ള അഞ്ചുവർഷ കാലയളവില്‍ ലിസ്റ്റഡ് കമ്ബനിയിലോ സെബിയില്‍ രജിസ്റ്റർ ചെയ്ത ഇടനിലക്കാരിലോ ഡയറക്ടർ സ്ഥാനം അടക്കം ഒരു നിർണായക പദവിയും വഹിക്കരുതെന്നും സെബിയുടെ ഉത്തരവില്‍ പറയുന്നു.

റിലയൻസ് ഹോം ഫിനാൻസിനെ സെക്യൂരിറ്റീസ് മാർക്കറ്റില്‍ നിന്ന് ആറ് മാസത്തേക്ക് വിലക്കുകയും ആറ് ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു. 222 പേജുള്ള അന്തിമ ഉത്തരവില്‍ അനില്‍ അംബാനിയും ആർഎച്ച്‌എഫ്‌എല്ലിന്റെ ഉയർന്ന എക്സിക്യൂട്ടീവുകളും ആർഎച്ച്‌എഫ്‌എല്ലില്‍ നിന്ന് പണം തട്ടാനുള്ള തട്ടിപ്പ് പദ്ധതി ആസൂത്രണം ചെയ്തതായി സെബി ആരോപിച്ചു.

അനില്‍ അംബാനിയുമായി ബന്ധമുള്ള സ്ഥാപനങ്ങള്‍ക്ക് വായ്പ നല്‍കുന്നു എന്ന വ്യാജേനയാണ് ഫണ്ട് വകമാറ്റിയതെന്നും സെബി ചൂണ്ടിക്കാണിക്കുന്നു. അംബാനിയും ആർഎച്ച്‌എഫ്‌എല്ലിന്റെ ഉയർന്ന ഉദ്യോഗസ്ഥരും ചേർന്ന് ആസൂത്രണം നടത്തിയാണ് തട്ടിപ്പ് നടത്തിയത്. ‘എഡിഎ ഗ്രൂപ്പിന്റെ ചെയർപേഴ്സണ്‍’ എന്ന സ്ഥാനവും ആർഎച്ച്‌എഫ്‌എല്ലിന്റെ ഹോള്‍ഡിങ് കമ്ബനിയിലെ പരോക്ഷ ഓഹരി പങ്കാളിത്തവും അനില്‍ അംബാനി പ്രയോജനപ്പെടുത്തിയെന്നും സെബി ആരോപിച്ചു.

Related posts

Leave a Comment