കുവൈത്ത് സിറ്റി: ഇന്ത്യയിലെ പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രവാസലോകത്തും പ്രതിഷേധം ശക്തം. വിവിധ സംഘടനകള്‍ ഇൗ ആഴ്ച പ്രതിഷേധ പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. സംഘടനകള്‍ സംയുക്ത സമിതി രൂപവത്കരിച്ച് യോജിച്ച പ്രതിഷേധങ്ങള്‍ക്ക് രൂപംനല്കാനും അണിയറയില്‍ ശ്രമം നടക്കുന്നു.വിഷയത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രതികരിക്കുന്നതിലും പതിവുപോലെ പ്രവാസികള്‍ തന്നെയാണ് മുന്നിലുള്ളത്. മതാടിസ്ഥാനത്തില്‍ ജനങ്ങളെ വിഭജിച്ച് ഇന്ത്യയുടെ അസ്തിത്വം നശിപ്പിക്കുന്ന നടപടിയാണ് പൗരത്വ വിഷയത്തില്‍ കേന്ദ്ര ഭരണകൂടം നടത്തുന്നതെന്നാണ് പ്രതിഷേധക്കുറിപ്പുകളുടെ കാതല്‍.
ന്യൂനപക്ഷ വിഭാഗങ്ങളില്‍നിന്നുള്ളവര്‍ നേരിടുന്ന അസ്തിത്വ പ്രതിസന്ധിയും അനിശ്ചിതാവസ്ഥയും ആശങ്ക പ്രകടിപ്പിച്ചുള്ള പ്രതികരണങ്ങളില്‍ വ്യക്തമാണ്. മുസ്ലിംകള്‍ക്കു മാത്രം വിവേചനം കല്പിച്ച നടപടി ഒരു മുസ്ലിം വിഷയമായല്ല, ഭരണഘടനാമൂല്യങ്ങള്‍ക്കു നേരെയുള്ള വെല്ലുവിളിയായാണ് പ്രവാസി സംഘടനകളും വ്യക്തികളും കാണുന്നതെന്നാണ് പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്. പൗരത്വ ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് കല കുവൈത്ത് പ്രതിഷേധ കൂട്ടായ്മ വെള്ളിയാഴ്ച നടക്കും.മതപരമായ വിവേചനം നിരോധിക്കുകയും നിയമത്തിനു മുന്നില്‍ എല്ലാവര്ക്കും തുല്യത ഉറപ്പാക്കുകയും ചെയ്യുന്ന ഇന്ത്യന്‍ ഭരണഘടനയോടുള്ള വെല്ലുവിളിയാണ് പ്രത്യേക മതവിഭാഗത്തെ മാത്രം ലക്ഷ്യംവെച്ച് രാജ്യത്ത് വിഭജനം കൊണ്ടുവരാനുള്ള ബി.ജെ.പി സര്‍ക്കാറിെന്റ നീക്കമെന്ന് കല കുവൈത്ത് ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി.വൈകീട്ട് 5.30ന് അബ്ബാസിയ കല സെന്ററില്‍ നടക്കുന്ന പരിപാടിയില്‍ കുവൈത്തിലെ പ്രമുഖ സാമൂഹിക, സാംസ്കാരിക വ്യക്തിത്വങ്ങള്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 67765810, 60315101, 60685849 എന്നീ നമ്ബറുകളില്‍ ബന്ധപ്പെടാം.
പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രവാസലോകത്തും പ്രതിഷേധം
