പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസ്; ഡി.വൈ.എഫ്.ഐ നേതാവും അറസ്റ്റില്‍

റാന്നി: സാമൂഹിക മാധ്യമം വഴി പരിചയത്തിലായ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ ഡി.വൈ.എഫ്.ഐ നേതാവും അറസ്റ്റില്‍.

പെരിനാട് മേഖലാ പ്രസിഡന്റ് ജോയല്‍ തോമസാണ് അറസ്റ്റിലായത്. സംഭവത്തില്‍ മൂന്ന് പേര്‍ നേരത്തേ അറസ്റ്റിലായിരുന്നു.

ജോയല്‍തോമസ് ഇന്നലെ ഡിവൈഎസ്പി ഓഫീസിലെത്തി കീഴടങ്ങുകയായിരുന്നു. കേസില്‍ ഡി.വൈ.എഫ്.ഐയുടെ നേതാവിനെ നേരത്തേ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.

ചിറ്റാര്‍ കാരികയം പള്ളിപ്പറമ്ബില്‍ വീട്ടില്‍ സജാദ് (25), കെ.എസ്.ഇ.ബി ജീവനക്കാരന്‍ ആങ്ങമൂഴി താന്നിമൂട്ടില്‍

മുഹമ്മദ് റാഫി (24), പീഡനം നടക്കുമ്ബോള്‍ പ്രായപൂര്‍ത്തി ആയിട്ടില്ലാത്ത ആണ്‍കുട്ടി എന്നിവരുടെ അറസ്റ്റ് വിവരം മാത്രമാണ് പോലീസ് പുറത്തുവിട്ടിരിക്കുന്നത്.

ഇരയുടെ മൊഴിയില്‍ ഡിവൈഎഫ്‌ഐ നേതാവിന്റെ പേരും പീഡന വിവരങ്ങളും കൃത്യമായി പറയുന്നുണ്ട്. നാലു പ്രതികളുടെ ലിസ്റ്റിലും ഇയാളുടെ പേരുണ്ടായിരുന്നു.

ഇയാളുടെ അറസ്റ്റ് വൈകിയത് പോലീസിന് മേല്‍ ശക്തമായ രാഷ്ട്രീയ സമ്മര്‍ദം ഉണ്ടായതിനാലാണ് എന്ന് ആക്ഷേപം ഉണ്ടായിരുന്ന.

2021 ജൂണ്‍ മുതല്‍ കഴിഞ്ഞ മാസം വരെയാണ് പെണ്‍കുട്ടിയ്ക്കു പലരില്‍ നിന്നും ലൈംഗിക പീഡനം നേരിടേണ്ടി വന്നത്.

പെണ്‍കുട്ടിയുടെ മൊഴി പ്രകാരം 20 പ്രതികളാണുള്ളത്. ഇതില്‍ 16 പേര്‍ ലൈംഗിക പീഡനം നടത്തിയിട്ടുണ്ട്. ശേഷിച്ച നാലു പേര്‍ കുട്ടിയുടെ നഗ്‌നവീഡിയോയും ദൃശ്യങ്ങളും പ്രചരിപ്പിച്ചവരാണ്.

പത്തനംതിട്ട ടൗണിലെ സ്റ്റാര്‍ ഹോട്ടലിന്റെ പാര്‍ക്കിങ് ഏരിയയില്‍ കാറില്‍ പീഡിപ്പിച്ചുവെന്നാണ് പോലീസിന് നല്‍കിയിരിക്കുന്ന മൊഴി എന്നറിയുന്നു. അതിജീവതയ്ക്ക് 16 വയസാണുള്ളത്.

പത്തനംതിട്ട, കണ്ണൂര്‍, കോട്ടയം ജില്ലകളില്‍ നിന്നുള്ളവരാണ് പ്രതികള്‍.

ചെറുപ്രായത്തില്‍ തന്നെ കുട്ടിയെ പിതാവ് ഉപേക്ഷിച്ചു പോയി. മാതാവ് വിദേശത്താണുള്ളത്. 16 വയസുള്ള കുട്ടി അമ്മയുടെ മാതാപിതാക്കള്‍ക്കൊപ്പമാണ് കഴിയുന്നത്.

Related posts

Leave a Comment