‘പ്രിയ ഇടയില്‍ കേറി ഒരൊറ്റ നില്‍പ്പായിരുന്നു’; ചാക്കോച്ചനെ ട്രോളി ആരാധകര്‍

നിവിന്‍ പോളിയെ നായകനാക്കി ധ്യാന്‍ ശ്രീനിവാസന്‍ ഒരുക്കിയ ‘ലൗ ആക്ഷന്‍ ഡ്രാമ’യ്ക്ക് ശേഷം നയന്‍താര വീണ്ടും മലയാളത്തിലേക്കെത്തുന്ന ‘നിഴല്‍’ എന്ന ചിത്രത്തിന്റെ ഷൂട്ട് ആരംഭിച്ചു. മിഥുന്‍ മാനുവല്‍ തോമസിന്റെ ‘അഞ്ചാംപാതിര’യ്ക്ക് ശേഷം കുഞ്ചാക്കോ ബോബന്‍ നായകനായെത്തുന്ന ത്രില്ലര്‍ ചിത്രത്തിലെ മുഖ്യ കഥാപാത്രമായാണ് നയന്‍സ് എത്തുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് സംസ്ഥാന അവാര്‍ഡ് ജേതാവായിട്ടുള്ള എഡിറ്റര്‍ അപ്പു എന്‍ ഭട്ടതിരി ആണ്.ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്ന് ചാക്കോച്ചന്‍ പങ്കുവച്ച ഒരു ചിത്രത്തിന് താഴെ ആരാധകരുടെ രസകരമായ കമന്റുകളാണ് നിറയുന്നത്. ചാക്കോച്ചനും ഭാര്യ പ്രിയയും മകന്‍ ഇസഹാക്കും നയന്‍സിനൊപ്പം നില്‍ക്കുന്ന ചിത്രമാണ് പങ്കുവച്ചിരിക്കുന്നത്. ചിത്രത്തില്‍ നയന്‍താരയാണ് ഇസഹാക്കിനെ എടുത്തിരിക്കുന്നത്. ചാക്കോച്ചനും നയന്‍സിനും ഇടയില്‍ പ്രിയയും. ഇത് കണ്ട് ഒരാളുടെ വക കമന്റ് ഇങ്ങനെ “പ്രിയ ഇടയില്‍ കയറി ഒരൊറ്റ നില്‍പ്പായിരുന്നു.” മറ്റൊരാളുടെ കമന്റ്, ഇസുവിനെ നോക്കാന്‍ നയന്‍താരയെ വച്ച ചാക്കോച്ചന്‍ മാസാണ് എന്ന്. ചാക്കോച്ചന്റെ മെലിഞ്ഞ രൂപം കണ്ട് സങ്കടപ്പെടുന്നവരും ഉണ്ട്.

നിഴലിന്റെ ലൊക്കേഷനില്‍ നിന്നുള്ള രസകരമായ ചിത്രങ്ങളും വീഡിയോകളുമെല്ലാം കുഞ്ചാക്കോ ബോബന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്.

എസ്. സഞ്ജീവാണ് ത്രില്ലര്‍ സ്വഭാവമുള്ള ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ആന്റോ ജോസഫ് ഫിലിം കമ്ബനിക്കൊപ്പം അഭിജിത് എം പിള്ള, ബാദുഷ, സംവിധായകന്‍ ഫെല്ലിനി ടി.പി, ഗണേഷ് ജോസ് എന്നിവര്‍ നിര്‍മ്മാതാക്കളാകുന്നു.

ദീപക് ഡി മേനോന്‍ ഛായാ​ഗ്രഹണവും, സൂരജ് എസ്. കുറുപ്പ് സംഗീതസംവിധാനവും നിര്‍വഹിക്കുന്നു. അപ്പു ഭട്ടതിരിരിയും അരുണ്‍ ലാലുമാണ് എഡിറ്റിങ്. അഭിഷേക് എസ് ഭട്ടതിരി- സൗണ്ട് ഡിസൈനിങ്, നാരായണ ഭട്ടതിരി- ടൈറ്റില്‍ ഡിസൈന്‍, മേക്കപ്പ്- റോണക്‌സ് സേവ്യര്‍.

Related posts

Leave a Comment