പ്രിയതാരങ്ങളുടെ രോഗമുക്തിക്കായി പൂജയുമായി ആരാധകര്‍; അഭിഷേകിന്റെയും അമിതാബ് ബച്ചന്റെയും ആരോഗ്യനില തൃപ്തികരം

ബോളിവുഡ് താരങ്ങളായ അമിതാബ് ബച്ചനും മകന്‍ അഭിഷേക് ബച്ചനും ഭാര്യ ഐശ്വരാ റായ്ക്കും മകള്‍ ആരാധ്യയ്ക്കും കഴിഞ്ഞ ദിവസമാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്.

അമിതാബും അഭിഷേകും മുംബൈ നാനാവതി ആശുപത്രിയിലും ഐശ്വര്യയും മകളും വീട്ടില്‍ നിരീക്ഷണത്തിലുമാണ് ഉള്ളത്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അമിതാബിന്റെയും അഭിഷേകിന്റെയും ആരോഗ്യനില തൃപ്തികരമായി തുടരുന്നതായി നാനാവതി ആശുപത്രി അധികൃതര്‍ അറിയിച്ചു.

ഇരുവരും ഒരാഴ്ചയോളം ആശുപത്രിയില്‍ തുടരേണ്ടിവരും. വീട്ടില്‍ ക്വാറന്റീനില്‍ കഴിയുന്ന ഐശ്യര്യ റായി, മകള്‍ ആരാധ്യ എന്നിവര്‍ക്കും കാര്യമായ പ്രശ്നങ്ങളില്ലെന്ന് കുടുംബം വ്യക്തമാക്കി. ബച്ചനും മകനും കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെയാണ് ഐശ്വര്യയ്ക്കും മകള്‍ക്കും രോഗം കണ്ടെത്തിയത്.
വീട്ടുജോലിക്കാര്‍, ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെ ബച്ചന്‍ കുടുംബത്തിലെ 30 ജോലിക്കാരുടെയും കോവിഡ് പരിശോധനാഫലം നെഗറ്റീവാണ്. അതിനിടെ, ബച്ചന്റെ തിരിച്ചുവരവിനുവേണ്ടി രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ ആരാധകര്‍ പ്രാര്‍ഥനയും പൂജകളും തുടരുകയാണ്.

Related posts

Leave a Comment