പ്രിയങ്കയുടെ ആത്മഹത്യ: നടന്‍ രാജന്‍ പി. ദേവിന്‍റെ ഭാര്യ ശാന്ത അറസ്റ്റില്‍

തിരുവനന്തപുരം: മരുമകള്‍ പ്രിയങ്കയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ച കേസില്‍ നടന്‍ രാജന്‍ പി. ദേവിന്‍റെ ഭാര്യ ശാന്ത അറസ്റ്റില്‍.

നെടുമങ്ങാട് എസ്.പി ഓഫിസില്‍ ഹാജരായ ശാന്തയുടെ അറസ്റ്റ് അന്വേഷണ സംഘം രേഖപ്പെടുത്തി. പ്രിയങ്ക ആത്മഹത്യ ചെയ്ത കേസിലെ രണ്ടാം പ്രതിയാണ് ശാന്ത.

ഇവര്‍ക്കെതിരെ ആത്മഹത്യാപ്രേരണ, ഗാര്‍ഹിക പീഡനം എന്നീ വകുപ്പുകളാണ് ചുമത്തിയത്. പ്രിയങ്കയുടെ ഭര്‍ത്താവ് ഉണ്ണിയെ പൊലീസ് 2021 മേയ് 25ന് അറസ്റ്റ് ചെയ്തിരുന്നു. 2021ഏപ്രില്‍ 13നായിരുന്നു പ്രിയങ്കയെ വെമ്ബായത്തെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്ത്രീധനത്തിന്‍റെ പേരില്‍ ഇവര്‍ പ്രിയങ്കയെ നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നായിരുന്നു പരാതി. ഉണ്ണിയുമായി പിണങ്ങിയ പ്രിയങ്ക സ്വന്തം വീട്ടിലാണ് താമസിച്ചിരുന്നത്.

സ്വന്തം വീട്ടിലെത്തിയിട്ടും സ്ത്രീധനത്തിന്‍റെ പേരില്‍ ഉണ്ണി പ്രിയങ്കയെ ഫോണില്‍ വിളിച്ച്‌ ഭീഷണിപ്പെടുത്തിയിരുന്നെന്നും പരാതിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു.

Related posts

Leave a Comment