മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ശേഷം നാടുവിട്ട പിതാവ് ഏഴ് വര്‍ഷത്തിന് ശേഷം അറസ്റ്റിലായി.
2016-ല്‍ പെരുമ്ബടപ്പ് സ്റ്റേഷനില്‍ രജിസ്റ്റര്‍ചെയ്ത പോക്‌സോ കേസിലാണ് പിതാവ് അറസ്റ്റിലാകുന്നത്. കേരളത്തില്‍ താമസമാക്കിയ ബിഹാര്‍ മുസാഫിര്‍പുര്‍ സ്വദേശിയായ നാല്‍പ്പത്തിയൊമ്ബതുകാരനാണ് പിടിയിലായത്. ഇയാളുടെ ആദ്യഭാര്യയില്‍ പിറന്ന കുട്ടികളില്‍ ഒരാളെയാണ് പീഡിപ്പിച്ചത്.
ബിഹാറിലെ ആദ്യഭാര്യയുടെ മരണശേഷം കുട്ടികളേയുംകൊണ്ട് പെരുമ്ബടപ്പ് പുത്തന്‍പള്ളിയില്‍ താമസിച്ചുവരുകയായിരുന്നു. ഇതിനിടെ മലയാളി യുവതിയെ രണ്ടാംവിവാഹം കഴിക്കുകയുംചെയ്തു. ഇതിനിടയിലാണ് ഇയാള്‍ മകളേയും പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയത്. മകള്‍ ഗര്‍ഭിണിയാണെന്ന് അറിഞ്ഞതോടെ പാലക്കാട് നാട്ടുവൈദ്യന്റെ സഹായത്തോടെ ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു. ഗുരുതരാവസ്ഥയിലായതോടെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലാക്കി. ഇതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
ആശുപത്രിഅധികൃതര്‍ അറിയിച്ചത് അനുസരിച്ച് പൊലീസ് കേസെടുക്കുകയും ചെയ്തു. എന്നാല്‍ ബംഗാളികളായ മൂന്നുപേര്‍ തട്ടിക്കൊണ്ടുപോയി ഗര്‍ഭിണിയാക്കി എന്നായിരുന്നു പെണ്‍കുട്ടിയുടെ മൊഴി. പൊലീസ് നടത്തിയ അന്വേഷണത്തില്‍ സംഭവം വിശ്വാസയോഗ്യമല്ലെന്നു കണ്ടെത്തി. വീണ്ടും പൊലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. ബിഹാറിലുള്ള ബന്ധുവുമായി സ്‌നേഹത്തിലായിരുന്നെന്നും അവന്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്നും കുട്ടി മൊഴിനല്‍കി.
തുടര്‍ന്ന് പൊലീസ് ബിഹാറില്‍ പോയി അന്വേഷിച്ചെങ്കിലും കാര്യമായ തെളിവുകള്‍ ലഭിച്ചില്ല. ഇതിനിടെ കുട്ടിയുടെ പിതാവ് ബിഹാറിലേക്ക് പോയി പിന്നീട് തിരിച്ചുവന്നില്ല. ഇതോടെ പ്രതി പിതാവാകാമെന്ന് പൊലീസിന് സംശയമായി. 2021-ല്‍ കുട്ടിയുടെ മൊഴി വീണ്ടും പൊലീസ് രേഖപ്പെടുത്തിയതോടെയാണ് പിതാവിന്റെ പേര് പുറത്തുവന്നത്. നിരന്തരമായ അന്വേഷണത്തിലൂടെ പൊലീസ് പ്രതിയെ രാജസ്ഥാനിലെ ഭിവാടിയില്‍ നിന്നാണ് പിടികൂടിയത്. അവിടെ പ്രതി മൂന്നാമത് വിവാഹംചെയ്തു കഴിയുകയായിരുന്നുവെന്ന് ജില്ലാ പൊലീസ് മേധാവി എസ്. സുജിത്ത്ദാസ് അറിയിച്ചു.
അന്വേഷണസംഘത്തില്‍ തിരൂര്‍ ഡിവൈ.എസ്‌പി. വി.വി. ബെന്നി, പെരുമ്ബടപ്പ് പൊലീസ് ഇന്‍സ്പെക്ടര്‍ പി.എം. വിമോദ്, എഎസ്‌ഐ. പ്രീത, സി.പി.ഒ.മാരായ രഞ്ജിത്ത്, നാസര്‍, വിഷ്ണുനാരായണന്‍ എന്നിവരുണ്ടായിരുന്നു.