കൊട്ടാരക്കര: പ്രായപൂര്‍ത്തിയാകാത്ത അന്തര്‍ സംസ്ഥാന പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ബംഗാള്‍ സ്വദേശിയെ പുത്തൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു.
വെസ്റ്റ് ബംഗാള്‍ ടി ഗാര്ഡന് ജല്‍പൈഗുഡിയില്‍ സമീര്‍ അലാം (25) ആണ് അറസ്റ്റിലായത്. ജോലി സംബന്ധമായി അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലത്തുവെച്ച് ഏഴ് വയസ്സ് പ്രായമുള്ള പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. സമീര്‍ അലാമും കുടുംബവും പെണ്‍കുട്ടിയുടെ കുടുംബവും ഇവര്‍ ജോലി ചെയ്യുകയായിരുന്ന സ്ഥാപനം വക കോമ്ബൗണ്ടില്‍ താമസിച്ചുവരികയായിരുന്നു.
പ്രതി കുറ്റം ചെയ്തശേഷം ഭാര്യയുമൊത്തു മുങ്ങി. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ ആലപ്പുഴ കെ. എസ്.ആര്.ടി.സി ബസ് സ്റ്റാന്‍ഡില്‍വെച്ച് പുത്തൂര്‍ എസ്.എച്ച്.ഒ സുഭാഷ് കുമാര്‍, എസ്.ഐ ടി.ജെ ജയേഷ്, സ്പെഷല്‍ ബ്രാഞ്ച് എ.എസ്.ഐ മധു, സിവില്‍ പൊലീസ് ഓഫിസര്‍ ഡാനിയേല്‍ എന്നിവരുള്‍പ്പെട്ട സംഘം അറസ്റ്റുചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കി പ്രതിയെ റിമാന്‍ഡ് ചെയ്തു.