പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സിദ്ധന്‍ അറസ്റ്റില്‍

കണ്ണൂര്‍ : കൂത്തുപറമ്ബില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ വ്യാജ സിദ്ധന്‍ അറസ്റ്റില്‍.

കൂത്തുപറമ്ബ് എലിപ്പറ്റച്ചിറ ജയേഷിനെയാണ് തളിപ്പറമ്ബ േപാലീസാണ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

പെണ്‍കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം ശ്രദ്ധയില്‍പ്പെട്ടതോടെ കൗണ്‍സിലിംഗിന് വിധേയമാക്കിയപ്പോഴാണ് പീഡനവിവരം പുറത്തുവന്നത്.

ഇയാളുടെ മന്ത്രവാദ കേന്ദ്രത്തിനെതിരെ നേരത്തെയും പരാതികള്‍ ഉയര്‍ന്നു വന്നിരുന്നു . തുടര്‍ന്ന് യുവജന സംഘടനകള്‍ മന്ത്രവാദ കേന്ദ്രത്തിനെതിരെ പ്രതിക്ഷേധവും സംഘടിപ്പിച്ചിട്ടുണ്ട്

Related posts

Leave a Comment