പ്രായം കുറഞ്ഞ സ്‌ഥാനാര്‍ഥി രേഷ്‌മ മറിയം റോയിക്ക്‌ മിന്നുന്ന ജയം

പത്തനംതിട്ട> സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ഥി രേഷ്മ മറിയം റോയി വിജയിച്ചു. കോന്നി അരുവാപ്പുലം പഞ്ചായത്ത് 11-ാം വാര്ഡിലെ സിപിഐ എം സ്ഥാനാര്ഥിയാണ് രേഷ്മ.

തെരഞ്ഞെടുപ്പില് മത്സരിക്കാന് വേണ്ട ഏറ്റവും കുറഞ്ഞ പ്രായ പരിധിയായ 21 വയസ്സ് രേഷ്മക്ക് തികഞ്ഞത് നവംബര് 18നാണ്. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന ദിനമായ നവംബര് 19നാണ് രേഷ്മ പത്രിക സമര്പ്പിച്ചത്.

എസ്‌എഫ്‌ഐയുടെ ജില്ലാ സെക്രട്ടേറിയേറ്റ് അംഗവും ഡിവൈഎഫ്‌ഐയുടെ ജില്ലാ കമ്മിറ്റി അംഗവുമാണ് രേഷ്മ.
കോന്നി വി എന് എസ് കോളജ് വിദ്യാര്‍ഥിയാണ്.

Related posts

Leave a Comment