പാലക്കാട്: പ്രശസ്ത നിര്‍മാതാവ് കെ.എസ്.ആര്. മൂര്‍ത്തി (85) അന്തരിച്ചു. കോയമ്ബത്തൂരിന് സമീപം പോത്തനൂരിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. പാലക്കാട് കുരിക്കല്പാടം സുബ്രഹ്മണ്യന്റെയും ലക്ഷ്മിയുടെയും മകനാണ്. പ്രശസ്ത സംവിധായകന് കെ.എസ്. സേതുമാധവന്റെ അനുജനാണ്.കന്യാകുമാരി, ഇന്‍ക്വിലാബ് സിന്ദാബാദ്, ഓര്‍മകള്‍ മരിക്കുമോ, പണി തീരാത്ത വീട്, അഴകുള്ള സലീന, ജീവിതനൗക തുടങ്ങി നിരവധി ഹിറ്റ് സിനിമകള്‍ നിര്‍മിച്ചയാളാണ് മൂര്‍ത്തി.
പ്രശസ്ത സിനിമ നിര്‍മ്മാതാവ് കെ.എസ്.ആര്. മൂര്‍ത്തി അന്തരിച്ചു
