പ്രശസ്ത വ്ലോഗറും കലാ സംവിധായകനുമായ അനില്‍ കുമ്പഴ പ്രധാന വേഷത്തിലെത്തുന്ന “പകിട’

 

pakida malayalam movie m life news

 

 

പ്രശസ്ത വ്ലോഗറും കലാ സംവിധായകനുമായ അനില്‍ കുമ്പഴ പ്രധാന വേഷത്തിലെത്തുന്ന `പകിട” എന്ന വെബ്സീരിയസ് റിലീസ് ചെയ്തു. അനന്തു എസ് വിജയ് കഥ,തിരക്കഥ,സംഭാഷണം, എഡിറ്റിംഗ്, സംവിധാനം ചെയ്യുന്ന ചിത്രം ഒരു ക്രൈംത്രില്ലറാണ്. ക്യാമറ ഷിംജിത്തും ഹേംചന്ദൂമാണ്.

സ്റ്റോറി ഫാക്ടറി എന്ന യൂട്യൂബ് പ്രൊഡ്യൂസ് ചെയ്യുന്ന വെബ്സീരിസില്‍
അനില്‍ കുമ്പഴ തന്‍റെ പേരില്‍ തന്നെയാണ് എത്തുന്നത് .ഒരു യാത്രയ്ക്കിടയില്‍ വ്ലോഗര്‍ അനില്‍ കുമ്പഴയുടെ ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങളാണ് വെബ് സീരീസ് പറയുന്നത്.

രാത്രിയില്‍ ചേര്‍ത്തലയിലൂടെ വരുന്ന അനിലിന് ഒരു പ്രത്യേക സാഹചര്യത്തില്‍ ഒരു പെണ്‍കുട്ടിയ്ക്ക് ലിഫ്റ്റ് നല്‍കുന്നു. വളരെ ദുരൂഹത നിറഞ്ഞ ആ പെണ്‍കുട്ടിയെ വൈറ്റില ഹബ്ബില്‍ എത്തിക്കുന്നു.

പിറ്റേന്ന് ഈ കുട്ടിയുടെ തിരോധാന വാര്‍ത്ത അറിയുന്ന അനില്‍ ആകെ അസ്വസ്ഥനാകുന്നു.താന്‍ പോലുമറിയാതെ ആ കുട്ടിയുടെ മിസ്സിംഗിനു പിന്നില്‍ തന്‍റെ പേര് ചേര്‍ക്കപ്പെടുന്നതറിയുന്ന അനില്‍ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളും അതില്‍ രക്ഷപെടുന്നതുമാണ് വെബ്സീരിസ് പറയുന്നത്.

അനിലിനെ കൂടാതെ മലയാള സിനിമയിലെ പല പ്രശസ്ത താരങ്ങളും ഇതിലുണ്ടാകുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. പി.ആര്‍.ഓ സുനിത സുനില്‍

Related posts

Leave a Comment