മുംബൈ: പ്രശസ്ത ബോളിവുഡ് സംഗീത സംവിധായകനും ഗായകനുമായ വാജിദ് ഖാന്‍ (42) അന്തരിച്ചു. വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് ശേഷം അണുബാധയെ തുടര്‍ന്ന് മുംബൈ ചേമ്ബുരിലെ സുരാന ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ആരോഗ്യനില അതീവ ഗുരുതരാവസ്ഥയിലാകുകയും തിങ്കളാഴ്ച പുലര്‍ച്ചയോടെ മരണം സംഭവിക്കുകയുമായിരുന്നു. പ്രിയങ്ക ചോപ്ര, വരുണ്‍ ധവാന്‍, ശങ്കര്‍ മഹാദേവന്‍ തുടങ്ങി നിരവധി പ്രമുഖ താരങ്ങളാണ് അദ്ദേഹത്തിന് ആദരാജ്ഞലികള്‍ അര്‍പ്പിച്ചു. സഹോദരന്‍ സാജിദുമായി ചേര്‍ന്നുള്ള നിരവധി ഹിറ്റ് കോമ്ബോകള്‍ ഇന്നും പ്രേക്ഷക മനസുകളില്‍ നിലനില്‍ക്കുന്നു. വാണ്ടഡ്, എക്താ ടൈഗര്‍, ദബാങ് തുടങ്ങിയ വാജിദ് ഖാന്‍ തുടങ്ങിയവ അദ്ദേഹം വാജിദ് ഖാന്‍ സംഗീതമൊരുക്കിയ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളാണ്. ലോക്ഡൗണില്‍ സല്‍മാന്‍ ഖാന്‍ പുറത്തിറക്കിയ മ്യൂസിക് വിഡിയോകള്‍ക്ക് ഈണം പകര്‍ന്നതും സാജിദ്-വാദിജ് സഹോദരന്മാരായിരുന്നു. 1998-ല്‍ പുറത്തിറങ്ങിയ “പ്യാര്‍ കിയ തോ ഡര്‍നാ ക്യാ” എന്ന ചിത്രത്തിലൂടെയായിരുന്നു വാജിദ് ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. ഐപിഎല്‍ നാലാം സീസണിലെ തീം സോങ് ഒരുക്കിയതും വാജിദ് ഖാനും സഹോദരനും ചേര്‍ന്നാണ്.
പ്രശസ്ത ബോളിവുഡ് സംഗീത സംവിധായകനും ഗായകനുമായ വാജിദ് ഖാന്‍ (42) അന്തരിച്ചു
