കൊച്ചി: പ്രവാസികളെ തിരിച്ചെത്തിക്കാന്‍ കപ്പലുകള്‍ അയച്ച് നാവികസേന. ദുബായിലേക്കും മാലിദ്വീപിലേക്കുമാണ് നാവികസേനയുടെ മൂന്ന് കപ്പലുകള്‍ പുറപ്പെട്ടത്. രണ്ടെണ്ണം മാലിദ്വീപിലേക്കും ഒരു കപ്പല്‍ ദുബൈയിലേക്കുമാണ് പുറപ്പെട്ടത്. കൊച്ചിയിലേക്കാണ് പ്രവാസികളെ കൊണ്ടുവരിക. 200 പേരാണ് ആദ്യസംഘത്തിലുള്ളത്.
കൊച്ചിയിലായിരിക്കും ഇവരെ ക്വാറന്റീനിലാക്കുക. തുടര്‍ന്ന് കൊവിഡ് പരിശോധന ഫലം നെഗറ്റിവ് ആയാല്‍ സ്വന്തം നാട്ടിലേക്ക് മടങ്ങാം.മാലിദ്വീപിലെ ഇന്ത്യന്‍ ഹൈകമ്മീഷണറേറ്റ് വെബ്സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്തവരില്‍ നിന്നാണ് പട്ടിക തയ്യാറാക്കിയത്.
കടല്‍മാര്‍ഗം യാത്രയ്ക്ക് 48 മണിക്കൂര്‍ വേണ്ടിവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേ സമയം കാലാവസ്ഥ പ്രതികുലമായാല്‍ യാത്രാ സമയം കൂടും.പ്രവാസികളെ കൊണ്ടുവരുന്നത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല ചീഫ് സെക്രട്ടറി ടോം ജോസുമായി ചര്‍ച്ച നടത്തിയിരുന്നു.