കണ്ണൂര്‍: പ്രവാസികളുടെ ഒഴുക്ക് കൂടിയതോടെ കണ്ണൂര്‍ ജില്ലയിലും നിരീക്ഷണത്തിലുള്ളവരുടെ ക്രമാതീതമായി പെരുകുന്നു. നിലവില്‍ 9,384 പേരാണ് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 39 പേരും അഞ്ചരക്കണ്ടി കോവിഡ് ചികിത്സാ കേന്ദ്രത്തില്‍ 36 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ഏഴു പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 14 പേരും വീടുകളില്‍ 9,288 പേരുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.
ഇതുവരെയായി ജില്ലയില്‍ നിന്നും 5,220 സാമ്ബിളുകള്‍ പരിശോധനയ്ക്കയച്ചതില്‍ 5,038 എണ്ണത്തിന്റെ ഫലം ലഭ്യമായി. 4,778 എണ്ണത്തിന്റെ ഫലം നെഗറ്റീവാണ്. 182 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.