പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന് നടക്കും

ഡല്‍ഹി: രാജ്യത്ത് കൊവിഡ് വൈറസ് കേസുകള്‍ കുതിച്ചുയരുന്ന സാഹചര്യം ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന്. ഉച്ചതിരിഞ്ഞ് മൂന്ന് മണിക്കാണ് രണ്ട് ദിവസത്തെ യോഗം ആരംഭിക്കുക. ആദ്യദിനം 21 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും മുഖ്യമന്ത്രിമാര്‍ക്കും അഡ്മിനിസ്ട്രേറ്റര്‍മാര്‍ക്കും സംസാരിക്കാനുള്ള അവസരം നല്‍കും. പഞ്ചാബ് അസ്സം മുഖ്യമന്ത്രിമാര്‍ക്ക് പിന്നാലെ മൂന്നാമതായാവും ഇന്ന് പിണറായി വിജയന് സംസാരിക്കുക. പ്രവാസികള്‍ക്കുള്ള കൊവിഡ് വൈറസ് സര്‍ട്ടിഫിക്കറ്റ് അടക്കം വിഷയങ്ങള്‍ കേരളം ഉന്നയിക്കുമെന്നും അറിയിച്ചു.നാളെ കൂടുതല്‍ കൊവിഡ് കേസുകള്‍ ഉള്ള മഹാരാഷ്ട്ര, ഡല്‍ഹി, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളുടെ നിലപാട് എന്തെന്നും നരേന്ദ്ര മോദി കേള്‍ക്കും.

Related posts

Leave a Comment