പ്രധാനമന്ത്രി പ്രഖ്യാപിച്ച മെഗാ സാമ്ബത്തിക പാക്കേജ് യുകെ മാതൃകയിലേതെന്ന് വിദഗ്ധര്‍

കോവിഡ് പ്രതിസന്ധിയെ നേരിടാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച മെഗാ സാമ്ബത്തിക പാക്കേജ് യുകെ പ്രഖ്യാപിച്ച പാക്കേജിന്റെ മാതൃകയിലെന്ന് വിദഗ്ധര്‍. ചൊവ്വാഴ്ച രാത്രിയാണ് 20 ലക്ഷം കോടിയുടെ സാമ്ബത്തിക പാക്കേജ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്.

യുകെയുടെ 3000 കോടി പൗണ്ടിന്റെ സാമ്ബത്തിക ഉത്തേജന പാക്കേജ് തൊഴില്‍ വിപണിക്കും ആരോഗ്യ സംരക്ഷണ സംവിധാനത്തിനും വലിയ വിഹിതമാണ് നീക്കിവച്ചത്. ഇതു കൂടാതെ 33000 കോടി പൗണ്ടിന്റെ ഗ്യാരണ്ടീസ് വായ്പകളും വ്യാപാരങ്ങള്‍ക്കായി നീക്കിവെച്ചു. പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ച സാമ്ബത്തിക പാക്കേജും സമാനമായ രീതിയിലാണെന്ന് കരുതുന്നതെന്നാണ് വിദഗ്ധര്‍ പറയുന്നത്. സമഗ്ര പാക്കേജായിരിക്കും ഇത്.
ഭൂമി, തൊഴില്‍, പണ ലഭ്യത നിയമം എന്നിവയില്‍ പാക്കേജ് ശ്രദ്ധ കേന്ദ്രീകരിക്കും. ചെറുകിട വ്യാപാരികളേയും തൊഴിലാളികളേയും കൃഷിക്കാരേയും സഹായിക്കും.ഇത് കുടിയേറ്റ തൊഴിലാളികളുടെ ക്ഷേമത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.

കേവിഡ് മൂലമുണ്ടയാ സാമ്ബത്തിക തകര്‍ച്ചയെ കുറിച്ച്‌ പഠിക്കാനും പരിഹാരം കാണാനും രൂപവത്കരിച്ച ടാസ്‌ക് ഫോഴ്‌സിന് നേതൃത്വം നല്‍കുന്ന ധനമന്ത്രി നിര്‍മല സീതാരാമന്‍ പാക്കേജിന്റെ വിശദാംശങ്ങള്‍ നല്‍കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

Related posts

Leave a Comment