പ്രധാനമന്ത്രി തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ; വന്ദേ ഭാരത് ഫ്ലാഗ് ഓഫ് ഉടൻ

പ്രധാനമന്ത്രി തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ. വന്ദേ ഭാരതിൻ്റെ ഫ്ലാഗ് ഓഫ് ഉടൻ.

പ്രധാനമന്ത്രി തിരുവനന്തപുരത്ത് എത്തി. ശംഖുമുഖത്തെ ടെക്നിക്കൽ ഏരിയയിൽ വിമാനം ഇറങ്ങി. റോഡ് മാർഗം തമ്പാനൂർ റെയിൽവേ സ്റ്റേഷനിലേക്ക് എത്തുന്നു.

രാജ്യത്തെ ആദ്യത്തെ വാട്ടർ മെട്രോ ആയ കൊച്ചിന്‍ വാട്ടര്‍ മെട്രോ അദ്ദേഹം ചടങ്ങിൽ വച്ച് രാഷ്ട്രത്തിന് സമര്‍പ്പിക്കും. വൈദ്യുതീകരിച്ച ദിണ്ഡിഗല്‍ – പളനി – പാലക്കാട് സെക്ഷനും നാടിന് സമര്‍പ്പിക്കും.

ചടങ്ങില്‍ ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക്, തിരുവനന്തപുരം, കോഴിക്കോട്, വര്‍ക്കല – ശിവഗിരി സ്‌റ്റേഷനുകളുടെ പുനര്‍വികസനം, നേമവും കൊച്ചുവേളിയും ഉള്‍പ്പെടുന്ന തിരുവനന്തപുരം റെയില്‍വേ മേഖലയുടെ സമഗ്ര വികസനം, തിരുവനന്തപുരം-ഷൊര്‍ണ്ണൂര്‍ ഭാഗത്തെ വേഗത വര്‍ദ്ധിപ്പിക്കല്‍ എന്നീ പദ്ധതിക്കള്‍ക്ക് പ്രധാനമന്ത്രി തറക്കല്ലിടുകയും ചെയ്യും.

Related posts

Leave a Comment