കൊച്ചി: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു കേരളത്തിലെത്തും.
ഇന്നു െവെകിട്ട് അഞ്ചിന് നെടുമ്ബാശേരി വിമാനത്താവളത്തില്‍ എത്തുന്ന പ്രധാനമന്ത്രി, െവെകിട്ട് എറണാകുളം മഹാരാജാസ് കോളജില്‍നിന്ന് ഗസ്റ്റ് ഹൗസ് വരെ നടക്കുന്ന റോഡ് ഷോയില്‍ പങ്കെടുക്കും.
െവെകിട്ട് ആറിനാണ് റോഡ് ഷോ ആരംഭിക്കുക.
രാത്രി എറണാകുളം ഗസ്റ്റ് ഹൗസില്‍ തങ്ങിയശേഷം നാളെ രാവിലെ 6.30-ന് ഹെലികോപ്ടറില്‍ ഗുരുവായൂരിലേക്ക് പോകും.
സുരേഷ് ഗോപിയുടെ മകളുടെ വിവാഹം ഉള്‍പ്പെടെയുള്ള ചടങ്ങുകളില്‍ പങ്കെടുക്കും. അവിടെനിന്ന് തൃപ്രയാര്‍ ശ്രീരാമക്ഷേത്രത്തിലെത്തും.
ഒരു മണിക്കൂര്‍ അവിടെ ചെലവഴിച്ചശേഷം ഹെലികോപ്ടറില്‍ കൊച്ചിയിലേക്കു മടങ്ങും.
വില്ലിങ്ഡന്‍ ഐലന്‍ഡില്‍ കൊച്ചിന്‍ ഷിപ്‌യാര്‍ഡിന്റെ രാജ്യാന്തര കപ്പല്‍ അറ്റകുറ്റപ്പണികേന്ദ്രം, പുതിയ ഡ്രൈഡോക്ക് എന്നിവ പ്രധാനമന്ത്രി രാഷ്ട്രത്തിനു സമര്‍പ്പിക്കും.
തുടര്‍ന്ന് ഉച്ചയോടെ ബി.ജെ.പി. ശക്തികേന്ദ്ര ഇന്‍ ചാര്‍ജുമാരുടെ യോഗം മെറെന്‍ഡ്രൈവില്‍ ഉദ്ഘാടനം ചെയ്യും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി 17ന് തൃശൂരിൽ വിവിധയിടങ്ങളിൽ പ്രദേശിക അവധി പ്രഖ്യാപിച്ചു.
ഗുരുവായൂർ മുനിസിപ്പാലിറ്റി, കണ്ടാണശ്ശേരി, ചൂണ്ടൽ, നാട്ടിക, വലപ്പാട് ഗ്രാമപഞ്ചായത്തുകൾ എന്നിവയുടെ
പരിധികളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.
അവധിക്ക് പകരമായി ഏതെങ്കിലും ശനിയാഴ്ച പ്രവൃത്തി ദിവസമാക്കണമെന്ന് കളക്ടറുടെ ഉത്തരവിൽ പറയുന്നു.
അതേസമയം മുൻ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകൾക്കും കേന്ദ്ര – സംസ്ഥാന, അർധസർക്കാർ
സ്ഥാപനങ്ങളിലേക്കുള്ള നിയമനത്തിനായി നടത്തുന്ന പരീക്ഷകൾക്കും അവധി ബാധകമല്ലെന്നും ഉത്തരവിലുണ്ട്.