പ്രധാനമന്ത്രിക്ക്​ വാക്​സിന്‍ നല്‍കിയ സംഘത്തില്‍ മലയാളി നഴ്​സ്​ റോസമ്മയും

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേ​ന്ദ്രമോദിക്ക്​ കോവിഡ്​ പ്രതിരോധ വാക്​സിന്‍ നല്‍കിയ സംഘത്തില്‍ മലയാളിയും. തൊടുപുഴ സ്വദേശി റോസമ്മ അനിലാണ്​ സംഘത്തിലുണ്ടായിരുന്നത്​. പുതുച്ചേരി സ്വദേശി നിവേദയാണ്​ മോദിക്ക്​ ആദ്യഡോസ്​ വാക്​സിന്‍ നല്‍കിയത്​.

വാക്​സിന്‍ സ്വീകരിച്ച വിവരം മോദി ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. ‘എയിംസില്‍നിന്ന്​ കോവിഡ്​ വാക്​സിന്‍റെ ആദ്യഡോസ്​ സ്വീകരിച്ചു. കോവിഡ​ിനെതിരായ പോരാട്ടം ശക്തിപ്പെടുത്തുന്നതിന്​ ഡോക്​ടര്‍മാരും ശാസ്​ത്രജ്ഞരും അതിവേഗം പ്രവര്‍ത്തിച്ചത്​ ശ്രദ്ധേയമാണ്​. അര്‍ഹരായ എല്ലാവരും വാക്​സിന്‍ സ്വീകരിക്കണം. ഒരുമിച്ച്‌​ ഇന്ത്യയെ കോവിഡ്​ മുക്തമാക്കാം’ -മോദി ട്വീറ്റ്​ ​െചയ്​തു. മോദി ട്വീറ്റ്​ ​െചയ്​ത ചിത്രത്തില്‍ വാക്​സിന്‍ എടുക്കു​േമ്ബാള്‍ നിവേദക്ക്​ സമീപം റോസമ്മ നില്‍ക്കുന്നതും കാണാം.

വാക്​സിന്‍ സ്വീകരിച്ച്‌​ അരമണിക്കൂറിന്​ ശേഷമാണ്​ മോദി ആശുപത്രി വിട്ടത്​. വാക്​സിന്‍ രണ്ടാംഘട്ട വിതരണത്തിന്‍റെ ഭാഗമായി തിങ്കളാഴ്ച രാവിലെ ഡല്‍ഹി എയിംസിലെത്തിയാണ്​ മോദി വാക്​സിന്‍ സ്വീകരിച്ചത്​. ഭാരത്​ ബയോടെക്​ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കോവാക്​സിനാണ്​ അദ്ദേഹം സ്വീകരിച്ചത്​.

Related posts

Leave a Comment