പ്രധാനമന്ത്രിക്കെതിരായ പോസ്റ്റര്‍; ഡല്‍ഹിയില്‍ 100 പേര്‍ക്കെതിരെ കേസ്

ഡല്‍ഹിയില്‍ പ്രധാനമന്ത്രിക്കെതിരായ പോസ്റ്റര്‍ പത്തിപ്പിച്ച 100 പേര്‍ക്കെതിരെ കേസ്. ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു.

ഡല്‍ഹി പോലീസ് 100 പേര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും നഗരത്തിലുടനീളം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആക്ഷേപകരമായ പോസ്റ്ററുകള്‍ പതിച്ചതിന് 6 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

പോസ്റ്ററുകളില്‍ അച്ചടിശാലയുടെ വിശദാംശങ്ങള്‍ ഉണ്ടായിരുന്നില്ല.

പ്രിന്റിംഗ് പ്രസ് ആക്‌ട്, സ്വത്ത് നശിപ്പിക്കല്‍ നിയമം എന്നി വകുപ്പുകള്‍ പ്രകാരം എഫ്‌ഐആര്‍ ഫയല്‍ ചെയ്തുവെന്ന് സ്‌പെഷ്യല്‍ സിപി ദീപേന്ദ്ര പഥക് എഎന്‍ഐയോട് പറഞ്ഞു.

എഎപി ഓഫീസില്‍ നിന്ന് പുറത്തിറങ്ങിയ ഉടന്‍ ഒരു വാനും തടഞ്ഞു. കുറച്ച്‌ പോസ്റ്ററുകള്‍ പിടിച്ചെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തുവെന്നും ദീപേന്ദ്ര പഥക് എഎന്‍ഐയോട് പറഞ്ഞു.

മോദിയെ പുറത്താക്കൂ നാടിനെ രക്ഷിക്കൂ എന്നായിരുന്നു പോസ്റ്ററിലെ വാചകം.

Related posts

Leave a Comment