തിരുവന്തപുരം: പുതിയ പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കാന്‍ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേരാനിരിക്കെ കോണ്‍ഗ്രസില്‍ കടുത്ത പ്രതിസന്ധി. പ്രതിപക്ഷ നേതൃസ്ഥാനത്ത് മാറ്റമുണ്ടായില്ലെങ്കില്‍ അതിനെതിരെ പരസ്യമായി രംഗത്തു വരാനാണ് ഒരു വിഭാഗം എംഎല്‍എമാരുടെ നീക്കം. ഗ്രൂപ്പിനതീതമായ പിന്തുണയും ഈ എംഎല്‍എമാര്‍ക്ക് ഉണ്ട്.
തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കുണ്ടായ തിരിച്ചടിയില്‍ പാര്‍ട്ടി നേതൃത്വത്തിനെന്ന പോലെ പ്രതിപക്ഷ നേതാവിനും പങ്കുണ്ടെന്നാണ് ഈ എംഎല്‍എമാരുടെ പക്ഷം. വ്യക്തിപരമായി പ്രതിപക്ഷ നേതാവ് മികച്ച പ്രകടനം നടത്തിയെങ്കിലും അതൊന്നും പ്രചാരണമാക്കുന്നതില്‍ അദ്ദേഹത്തിന്റെ ഓഫീസ് അടക്കമുള്ള സംവീധാനങ്ങള്‍ക്ക് കഴിഞ്ഞില്ല എന്നു തന്നെയാണ് വിമര്‍ശനം. അതുകൊണ്ടുതന്നെ ഇത്തവണ മാറ്റം അനിവാര്യമാണെന്നും ഈ എംഎല്‍എമാര്‍ പറയുന്നു.
അതിനിടെ ഐ ഗ്രൂപ്പിലെ ഒരു എംഎല്‍എ നേതൃമാറ്റം ആവശ്യപ്പെട്ട് ഹൈക്കമാന്‍ഡിന് കത്തയച്ചിരുന്നു. നിലവിലെ പ്രതിപക്ഷ നേതൃത്വം തുടര്‍ന്നാല്‍ കോണ്‍ഗ്രസിന് തിരിച്ചടിയുണ്ടാകുമെന്നാണ് കത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. യുവ എംഎല്‍എമാരെല്ലാം തന്നെ നേതൃമാറ്റത്തിന് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നത്.
പിണറായി വിജയനെ നിയമസഭയില്‍ നേരിടാന്‍ കൃത്യമായ പ്ലാന്‍ വേണമെന്നും ഇതിനുള്ള മുന്നൊരുക്കങ്ങള്‍ നടത്തുന്ന നേതാവിനെ വേണം നിശ്ചയിക്കാനെന്നുമാണ് ഇവരുടെ ആവശ്യം. ഗ്രൂപ്പു വ്യത്യാസമില്ലാതെയാണ് ഇവര്‍ ഈ നിലപാട് സ്വീകരിക്കുന്നത്. ഇന്നു ഹൈക്കമാന്‍ഡ് പ്രതിനിധികളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും വി വൈദ്യലിംഗവും എംഎല്‍എമാരെ വ്യക്തിപരമായി കാണുമ്ബോള്‍ ഇക്കാര്യം നേരിട്ട് ധരിപ്പിക്കാനും ഇവര്‍ തീരുമാനിച്ചിട്ടുണ്ട്.
അതേസമയം പൊതുവികാരം മറികടന്ന് പഴയ നേതൃത്വം തുടര്‍ന്നാല്‍ അതിനെതിരെ പരസ്യമായ പ്രതികരണത്തിലേക്കും ചിലപ്പോള്‍ ചില നേതാക്കള്‍ കടന്നേക്കാം. അത്ര അസംതൃപ്തിയാണ് നേതൃത്വത്തിനെതിരെയുള്ളത്. എംഎല്‍എമാരുടെ വികാരം മനസിലാക്കാതെ പ്രവര്‍ത്തിക്കരുതെന്നും ഇവര്‍ ആവശ്യപ്പെടുന്നു.