മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട അശ്വതി ശ്രീകാന്തിന് നേരെ ഒരു വ്യക്തി മോശം കമൻറ് ഫേസ്ബുക്കിൽ ഇട്ടിരുന്നു. തൻറെ മാറിടം മനോഹരമാണെന്ന് തരത്തിൽ ലൈംഗിക ചുവ കലർന്ന ഈ കമൻറ് എതിരെ നല്ല കുറിക്കുകൊള്ളുന്ന മറുപടിയാണ് അശ്വതി കൊടുത്തത്. ഇപ്പോൾ ഈ വിഷയത്തിൽ ഫേസ്ബുക്ക് കുറിപ്പ് ഇട്ടിരിക്കുകയാണ് അശ്വതി കുറുപ്പിനെ പൂർണ്ണരൂപം.പ്രതികരണം അറിയാനും ഇന്റർവ്യൂ എടുക്കാനും ഒക്കെ ഒരുപാട് പേർ പല മാധ്യമങ്ങളെ പ്രതിനിധീകരിച്ച് നിരന്തരം വിളിക്കുന്നുണ്ട്. പ്രതികരണം ഒരാളോട് മാത്രം ആയിരുന്നു. അത് ആ മൂന്നു വരിയിൽ തീർന്നതുമാണ്… മാതൃത്വത്തിന്റെ റൊമാന്റിസൈസേഷൻ ഉദ്ദേശിച്ചോ പൊളിറ്റിക്കൽ കറക്റ്റൻസ് നോക്കിയോ ഒന്നുമല്ല അത് പറഞ്ഞത്. ചിലപ്പോഴൊക്കെ നമ്മൾ ബുദ്ധി കൊണ്ടാവില്ല, ഹൃദയം കൊണ്ടാവും സംസാരിച്ച് പോവുക. ഇനി കൂടുതൽ ഒന്നും പറയാനില്ല. അത് ചോദിച്ച് ആരും വിളിക്കണമെന്നില്ല
പിന്നെ സൂം ചെയ്ത് എഡിറ്റ് ചെയ്ത ചിത്രങ്ങളുമായി ന്യായീകരത്തിന് ഇറങ്ങിയാൽ മറുപടി ഇനി ലീഗൽ ആയിട്ടാവും എന്ന് കൂടി പറഞ്ഞോട്ടെ…
മനസ്സമാധാനം ഈ സമയത്ത് എനിക്കും ഉള്ളിലുള്ള ആളിനും വളരെ വലുതാണ് ️അതുകൊണ്ട് ഫേസ്ബുക്കിന് ചെറിയ ബ്രേക്ക്. സ്നേഹത്തിന്, സപ്പോർട്ടിന് എല്ലാവർക്കും നന്ദി