പ്രണയദിനത്തില്‍ പശുവിനെ ആലിംഗനം ചെയ്യണം, ഇത് സന്തോഷമുണ്ടാക്കും; ‘കൗ ഹഗ് ഡേ’യായി ആചരിക്കണമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: പ്രണയദിനത്തില്‍ പശുവിനെ ആലിംഗനം ചെയ്യണമെന്ന് കേന്ദ്ര മൃഗസംരക്ഷണ ബോര്‍ഡ്. സംസ്‌കാരത്തിന്റെയും ഗ്രാമീണ സമ്പദ്‌വ്യവസ്ഥയുടെയും നട്ടെല്ലാണ് പശുവെന്നും ‘കൗ ഹഗ് ഡേ’യായി ആചരിക്കണമെന്നുമാണ് സര്‍ക്കുലറില്‍ പറയുന്നത്.

പശുക്കളെ ആലിംഗനം ചെയ്യുന്നത് സന്തോഷമുണ്ടാക്കുമെന്നാണ് വിചിത്ര ന്യായം.തിങ്കളാഴ്ച കേന്ദ്ര മൃഗസംരക്ഷണ ബോര്‍ഡ് ഇറക്കിയ സര്‍ക്കുലറിലാണ് ഇക്കാര്യം പറയുന്നത്. ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.

പാശ്ചാത്യ സംസ്കാരത്തിന്റെ അതിപ്രസരം ഇന്ത്യന്‍ സമൂഹത്തിലുണ്ടെന്നും സര്‍ക്കുലറില്‍ പറയുന്നു. മൃഗങ്ങളോടുള്ള അനുകമ്പ വളര്‍ത്തുന്നതിന് വേണ്ടിയാണ് ഇത്തരത്തിലൊരു ആഹ്വാനം നല്‍കിയതെന്നാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിശദീകരണം.

Related posts

Leave a Comment