പത്തനംതിട്ട : പത്താംക്ലാസ് വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച കേസില്‍ സഹോദരങ്ങള്‍ അറസ്റ്റില്‍. കൊട്ടാരക്കര സ്വദേശികളായ പുത്തന്‍വീട്ടില്‍ ഉണ്ണി(22), കണ്ണന്‍(24) എന്നിവരാണ് അറസ്റ്റിലായത്.
പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കൊട്ടാരക്കരയിലെ വീട്ടിലെത്തിയാണ് ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തത്.
ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പിനൊപ്പമാണ് ഉണ്ണി പ്രവര്‍ത്തിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷം ഒരു വിവാഹച്ചടങ്ങില്‍വച്ചാണ് ഇയാള്‍ വിദ്യാര്‍ഥിനികളില്‍ ഒരാളുമായി പരിചയപ്പെട്ടത്. അവിടെവച്ച് മൊബൈല്‍ നമ്ബരുകള്‍ പരസ്പരം കൈമാറിയ ഇവര്‍ വൈകാതെ പ്രണയത്തിലായി. ഈ പെണ്‍കുട്ടി വഴിയാണ് സഹോദരന്‍ കണ്ണന്‍ സഹപാഠിയായ മറ്റൊരു പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. ഇവരും പിന്നീട് പ്രണയത്തിലായി.
ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നടത്തിയ കൗണ്‍സിലിങ്ങിനിടെയാണ് പെണ്‍കുട്ടികള്‍ കഴിഞ്ഞ ഓഗസ്റ്റില്‍ ഇരുവരും തങ്ങളെ പീഡിപ്പിച്ചെന്ന വിവരം തുറന്നുപറഞ്ഞത്. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പോലീസിനെയും രക്ഷിതാക്കളെയും വിവരമറിയിച്ചു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.