തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് വരാനിരിക്കെ പോലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി. സുദേഷ് കുമാറിന് ഡി.ജി.പി റാങ്ക് നല്‍കി വിജിലന്‍സ് ഡയറക്ടറായി നിയമിച്ചു. പോലീസ് ഡ്രൈവറെ മകള്‍ മര്‍ദ്ദിച്ച സംഭവത്തില്‍ വിവാദത്തില്‍പ്പെട്ട ഐ.പി.എസ് ഉദ്യോഗസ്ഥനാണ് സുദേഷ്കുമാര്‍.നിലവില്‍ പോലീസ് ട്രെയിനിംഗ് കോളേജ് ചുമതലയുള്ള ബി.സന്ധ്യയെ ഫയര്‍ഫോഴ്‌സ് മേധാവിയായും. യോഗേഷ് ഗുപ്തയെ ബവ്‌കോ എം.ഡിയായി നിയമിക്കും. ഷെയ്ക്ക് ദര്‍വേഷ് സഹേബിന് കേരള പൊലീസ് അക്കാദമി ഡയറക്ടര്‍, എ.ഡി.ജി.പി ട്രെയിനിംഗ് എന്നീ ചുമതലകള്‍ നല്‍കി. ഐ.ജി എസ്.ശ്രീജിത്തിന് എ.ഡി.ജി.പി റാങ്ക് നല്‍കി ക്രൈം ബ്രാഞ്ച് മേധാവിയായി നിയമിച്ചു. വിജയ് സാക്കറയ്ക്കും എ.ഡി.ജി.പി റാങ്ക് നല്‍കി ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയായി നിയമിച്ചു.
എ.ഡി.ജി.പി അനില്‍കാന്താണ് റോഡ് സേഫ്റ്റി കമ്മീഷണര്‍. സ്പര്‍ജന്‍ കുമാര്‍ ക്രൈം ബ്രാഞ്ച്(crime branch) ഐ.ജിയാകും. നാഗരാജു കൊച്ചി സിറ്റി പൊലീസ് കമ്മീഷണറാകും. എ.അക്ബറാണ് തൃശൂര്‍ റേഞ്ച് ഡിഐജി. കെ.ബി രവി കൊല്ലം എസ്.പിയാകും. രാജീവ് പി.ബിയാണ് പത്തനംതിട്ട എസ്.പി. നിലവില്‍ പാലക്കാട് എസ്.പിയുടെ ചുമതലയുള്ള സുജിത് ദാസിനെ പാലക്കാട് എസ്.പിയായും.കണ്ണൂര്‍ എസ്.പി യതീഷ് ചന്ദ്രയെ(yatheesh chandra) മാറ്റി. പകരം ആര്‍.ഇളങ്കോയെ കണ്ണൂര്‍ കമ്മീഷണറായും നിയമിച്ചു.കെ.എ.പി 4 ന്റെ ചുമതലയാണ് മാറ്റം ലഭിച്ച യതീഷ് ചന്ദ്രക്ക്.