ആലപ്പുഴ: പോലീസുകാരന് ഹോട്ടല്‍ അടിച്ചുതകര്‍ത്ത സംഭവത്തില്‍ വധശ്രമത്തിന് കേസെടുത്തു. ആലപ്പുഴ സൗത്ത് പോലീസാണ് സിപിഒ കെ.എസ്.ജോസഫിനെതിരേ കേസെടുത്തത്.
ചങ്ങനാശേരി ട്രാഫിക് പോലീസ് സ്റ്റേഷനിലെ സിപിഒ ആണ് ഇയാള്‍. ആലപ്പുഴ വലിയചുടുകാടിന് സമീപം പ്രവർത്തിക്കുന്ന അഹ്ലൻ എന്ന കടയാണ് ഇയാള്‍ തകർത്തത്.
വെള്ളിയാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. ഇവിടെ നിന്നു വാങ്ങിയ ഭക്ഷണം കഴിച്ച് മകന് ഭക്ഷ്യവിഷബാധ ഉണ്ടായെന്ന് ആരോപിച്ചായിരുന്നു ആക്രമണം.
വാക്കത്തിയുമായി എത്തി ഹോട്ടല്‍ ജീവനക്കാരെ ഭീഷണിപ്പെടുത്തിയ ശേഷമാണ് ആക്രമണം നടത്തിയത്.
ഹോട്ടലിന്റെ ചില്ല് തകർത്ത പോലീസുകാരൻ പിന്നീട് ബൈക്ക് ഹോട്ടലിനുള്ളിലേക്ക് ഓടിച്ചു കയറ്റുകയും ചെയ്തു.
സംഭവത്തില്‍ ആറ് ലക്ഷം രൂപയുടെ നഷ്ടടം ഉണ്ടായെന്നാണ് ഹോട്ടല്‍ ഉടമയുടെ ആരോപണം. പ്രതിയെ ആലപ്പുഴ സൗത്ത് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.