കോട്ടയം: പോക്സോ കേസില്‍ പിതാവിനെ അറസ്റ്റ് ചെയ്തതില്‍ മനംനൊന്ത് സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന യുവാവ് ആത്മഹത്യ ചെയ്ത നിലയില്‍.
കോട്ടയം വെള്ളൂര്‍ കാരയ്ക്കാമറ്റംപറമ്ബില് ഓമനക്കുട്ടന്റെ മകന് അഖിലിനെയാണ് (25) കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യാ കുറിപ്പും വീട്ടില്‍ നിന്നു കണ്ടെടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് അഖിലിന്റെ പിതാവ് ഓമനക്കുട്ടനെ പോക്സോ കേസില്‍ അറസ്റ്റ് ചെയ്തത്. ഈ സംഭവത്തിന്റെ മനോവിഷമത്തിലാണ് ആത്മഹത്യയെന്നു ആത്മഹത്യാക്കുറിപ്പില്‍ സൂചനയുണ്ട്.