ഒരു കോടിയിലധികം വാഹനം വില്‍ക്കാനും അത്രത്തോളം പഴയവ പൊളിക്കാനും അവസരമൊരുക്കി കേന്ദ്രത്തിന്റെ ‘വാഹനം പൊളിക്കല്‍ നയം’. ഫിറ്റ്നസ് പരിശോധനയ്ക്കുള്ള മാര്‍ഗനിര്‍ദേശം പുറത്തിറക്കിയതോടെ ലക്ഷ്യത്തിലും കൂടുതല്‍ വാഹനം പൊളിക്കാമെന്നാണ് കമ്ബനികളുടെ കണക്കുകൂട്ടല്‍. കേരളമുള്‍പ്പെടെ ആറ് സംസ്ഥാനത്തിലെ വില്‍പ്പനയും പൊളിക്കലുമാണ് ലക്ഷ്യമിടുന്നത്. 30 ലക്ഷത്തോളം വാഹനം കേരളത്തില്‍മാത്രം പൊളിക്കാനുണ്ടാകും.
പതിനഞ്ച് വര്‍ഷം പഴക്കമുള്ള വാണിജ്യ വാഹനങ്ങള്‍ 2023 ഏപ്രില്‍മുതലും 20 വര്‍ഷം പഴക്കമുള്ള സ്വകാര്യവാഹനങ്ങള്‍ 2024 ജൂണ്‍മുതലും പൊളിക്കണം. യന്ത്രവല്‍ക്കൃത പരിശോധന (എടിഎസ്) ജയിച്ച വാഹനങ്ങളേ നിരത്തിലറക്കാനാകൂ. പുതിയ ‘ഫിറ്റ്നസ് ’ കടമ്ബ കടക്കാനും എളുപ്പമാകില്ല. ഹെഡ്ലൈറ്റിനകത്തെ ഈര്‍പ്പം, വിന്‍ഡ്സ്ക്രീനിന്റെ നിറം, ഹോണിന്റെ ശബ്ദത്തിന്റെ അളവും ശേഷിയും തുടങ്ങി 40 തരം പരിശോധനയാണ് നടത്തുക. സമ്ബൂര്‍ണ അറ്റകുറ്റപ്പണിയും മിനുക്കലും നടത്തിയാലും രക്ഷപ്പെടണമെന്നില്ല. ഇതിലെല്ലാം ജയിക്കണം. പരമാവധി രണ്ട് അവസരം. അതുകഴിഞ്ഞാല്‍ പൊളിക്കണം. 500 എടിഎസ് യൂണിറ്റും 70 പൊളിക്കല്‍ കേന്ദ്രവും സ്ഥാപിക്കാന്‍ നടപടി തുടങ്ങി.
പഴയ സ്റ്റീല്‍ യഥേഷ്ടം ലഭിക്കുമെന്നതിനാല്‍ വാഹന നിര്‍മാതാക്കള്‍ക്കാകും നയം ഏറ്റവും ഗുണംചെയ്യുക. വാഹന നിര്‍മാണത്തിന് 25 ശതമാനം പഴയ സ്റ്റീലാണ് ഉപയോഗിക്കുന്നത്. ഇന്ത്യയില്‍ വേണ്ടത്ര ലഭ്യമല്ല. 23,000 കോടി രൂപയുടെ പഴയ സ്റ്റീല്‍ ഇറക്കുമതി ചെയ്യുന്നുണ്ടെന്ന് വാഹന നിര്‍മാണക്കമ്ബനികള്‍ കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. 30 ശതമാനം വിലവര്‍ധനയുണ്ടായി. കടുത്ത മത്സരമുള്ളതിനാല്‍ വാഹനവില ക്രമാതീതമായി വര്‍ധിപ്പിക്കാനുമാകില്ല.
നഷ്ടം പേറേണ്ടിവരുന്നത് പതിവുപോലെ സംസ്ഥാനങ്ങളാകും. പൊളിക്കാന്‍ കൊടുക്കുന്ന
വര്‍ക്ക് പുതിയ വാഹനം വാങ്ങാന്‍ പ്രഖ്യാപിച്ച നികുതി ഇളവ്, രജിസ്ട്രേഷന് ഫീസ് ഒഴിവാക്കല്‍ തുടങ്ങിയവ സംസ്ഥാനങ്ങളുടെ ചുമലിലായേക്കും.