പൊലീസുകാരന് കൊവിഡ്; പേട്ട സ്റ്റേഷനിലെ 12 പൊലീസുകാര്‍ ക്വാറന്‍റീനില്‍

തിരുവനന്തപുരം: പൊലീസുകാരന് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ പേട്ട സ്റ്റേഷനിലെ 12 പൊലീസുകാര്‍ ക്വറന്‍റീനില്‍ പ്രവേശിച്ചു. കണ്ടെയ്ന്മെ ന്‍റ് സോണില്‍ ജോലി ചെയ്യുകയായിരുന്ന സ്റ്റേഷനിലെ പൊലീസുകാരന് ഇന്നലെയാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഒമ്ബത് പൊലീസ് ഉദ്യോഗസ്ഥരും മൂന്ന് ട്രെയിനികളുമാണ് ക്വാറന്‍റീനില്‍ പോയത്.

ഇതേ തുടര്‍ന്നാണ് ഇദ്ദേഹത്തോട് സമ്ബര്‍ക്കം പുലര്‍ത്തിയവര്‍ നീരീക്ഷണത്തിലായത്. രണ്ട് പൊലീസുകാര്‍ക്കാണ് തിരുവനന്തപുരത്ത് കൊവിഡ് സ്ഥിരീകരിച്ചത്. നേരത്തെ എ.ആര്‍ ക്യാബിലെ ഒരു പൊലീസുകാരനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

കന്യാകുമാരിയില്‍ നിന്ന് മത്സ്യമെത്തിച്ച്‌ വില്‍പ്പന നടത്തിയതിലൂടെയാകാം തലസ്ഥാന നഗരത്തില്‍ വലിയ രീതിയിലുള്ള കൊവിഡ് വ്യാപനത്തിന് തുടക്കമായതെന്നാണ് നിഗമനം. മത്സ്യത്തൊഴിലാളികള്‍ അടക്കം തിങ്ങിപ്പാര്‍ക്കുന്ന പൂന്തുറയില്‍ സൂപ്പര്‍ സ്പ്രെഡ് വലിയ ആശങ്ക സൃഷ്‌ടിച്ചിരിക്കുകയാണ്.

Related posts

Leave a Comment