പൊലീസിൽ ത്രിമൂർത്തി ഭരണം; നടപടി ഭയന്ന് മിണ്ടാതെ ഉദ്യോഗസ്ഥർ, ഐപിഎസുകാരും ഭയപ്പാടിൽ

തിരുവനന്തപുരം :  എകെജി സെന്ററും മുഖ്യമന്ത്രിയുടെ ഓഫിസും ഈ രണ്ടു സംവിധാനങ്ങളുടെയും താൽപര്യങ്ങൾ സംരക്ഷിക്കുന്ന പൊലീസ് ഓഫിസറും ചേർന്നാണു സംസ്ഥാന പൊലീസിൽ ഭരണം നടത്തുന്നതെന്ന വികാരം ഉന്നത ഉദ്യോഗസ്ഥരിൽ ശക്തം.

സർക്കാരിനെതിരെ തിരിയുന്നവരെ നേരിടാൻ മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉന്നതനും സിപിഎമ്മിനെതിരെ തിരിയുന്നവരെ നേരിടാൻ മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉന്നതനും സിപിഎമ്മിനെതിരെ തിരിയുന്നവരെ നേരിടാൻ പാർട്ടി പ്രമുഖനും നൽകുന്ന നിർദേശങ്ങൾ അപ്പാടെ നടപ്പാക്കപ്പെടുന്നു.

നടപടിക്രമം പാലിക്കാതെ ഒരു ഐജിയെ സസ്പെൻഡ് ചെയ്തിട്ടുപോലും ഐപിഎസ് അസോസിയേഷനു മിണ്ടാൻ കഴിഞ്ഞില്ല.

സ്വർണക്കടത്തുകേസ് പ്രതി സ്വപ്ന സുരേഷ്, മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ആരോപണങ്ങൾ ഉന്നയിച്ചു വെല്ലുവിളിച്ചിട്ടും സർക്കാർ അനങ്ങിയില്ല.

എന്നാൽ അന്നത്തെ വിജിലൻസ് ഡയറക്ടർ സ്വപ്നയുടെ സുഹൃത്തിനെ വിജിലൻസ് സംഘത്തെ ഉപയോഗിച്ചു പിടികൂടി.

ഒടുവിൽ സ്വപ്ന ഹൈക്കോടതിയെ സമീപിച്ചപ്പോഴാണു സുഹൃത്തിനെ വിട്ടത്. വാട്സാപ് വഴി തെളിവു കൈക്കലാക്കാനും മറ്റും ശ്രമിച്ചെന്ന വിവരങ്ങളും പുറത്തുവന്നു.

ഇതിനിടെയാണു തൃശൂരിൽ ട്രെയിൻ തീവച്ച കേസിൽ പ്രതി ഷാറുഖ് സെയ്ഫിയെ മഹാരാഷ്ട്ര പൊലീസ് പിടിച്ചത്.

ആ ക്രെഡിറ്റ് നഷ്ടമായതിനു പിന്നാലെ, പ്രതിയുമായി വന്ന കേരള പൊലീസ് വാഹനത്തിന്റെ ടയർ പഞ്ചറായി വഴിയിൽകിടന്നത് ഒരു ടിവി ചാനൽ സംഘം പകർത്തി.

കേരളത്തിലെ തീവ്രവാദ വിരുദ്ധ സേനയുടെ തലവനായിരുന്ന ഐജി പി.വിജയനാണു പ്രതിയുടെ ലൊക്കേഷൻ ചോർത്തിയതെന്നും നടപടി വേണമെന്നും എഡിജിപി സർക്കാരിനു റിപ്പോർട്ട് നൽകി.

തുടർന്ന് ഒരു വിശദീകരണം പോലും ചോദിക്കാതെ ഐജിയെ സസ്പെൻഡ് ചെയ്തു. ഈ നടപടിക്കെതിരെ ഐപിഎസ് ഉദ്യോഗസ്ഥരിൽ കടുത്ത പ്രതിഷേധം ഉയർന്നു.

അസോസിയേഷൻ പ്രമേയം പാസാക്കണമെന്ന് ഉദ്യോഗസ്ഥരിൽ ഭൂരിപക്ഷവും അഭിപ്രായപ്പെട്ടു.

പ്രസിഡന്റായ ഡിജിപി ടോമിൻ തച്ചങ്കരി ഇതിന്റെ കരട് അസോസിയേഷൻ അംഗങ്ങളുടെ വാട്സാപ്പിൽ ചർച്ചയ്ക്കിട്ടു.

എന്നാൽ പ്രമേയവും പ്രതിഷേധവുമായി മുന്നോട്ടുപോയാൽ സർക്കാരിന്റെ നോട്ടപ്പുള്ളിയാകുമെന്നു ഭയന്നതോടെ പിന്മാറി.

Related posts

Leave a Comment