തിരുവനന്തപുരം: അവയവദാനത്തിന് വീണ്ടും ഹെലികോപ്ടര്‍ ദൗത്യം. കൊട്ടാരക്കര സ്വദേശിയുടെ ഹൃദയമാണ് പൊലീസിന്റെ വാടക ഹെലികോപ്ടറില്‍ കൊച്ചിയിലെത്തിക്കുന്നത്. തിരുവനന്തപുരത്തുനിന്നാണ് ഹെലികോപ്ടര്‍ യാത്ര തിരിക്കുന്നത്. ഇത് രണ്ടാംതവണയാണ് പൊലീസിന്റെ ഹെലികോപ്ടര്‍ അവയവദാനത്തിന് ഉപയോഗിക്കുന്നത്. കഴിഞ്ഞ മേയിലായിരുന്നു ആദ്യ ദൗത്യം. സ്വകാര്യ ആശുപത്രിയില്‍ മസ്തിഷ്ക മരണം സംഭവിച്ച വ്യക്തിയുടെ ഹൃദയവുമായി അന്നും കൊച്ചിയിലേക്കായിരുന്നു യാത്ര .
കേരള പൊലീസിനായി ഹെലികോപ്ടര്‍ വാടകയ്ക്കെടുക്കാനുളള തീരുമാനം ഏറെ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ആദ്യം ഹെലികോപ്ടര്‍ സ്വന്തമായി വാങ്ങാന്‍ തീരുമാനിച്ചിരുന്നെങ്കിലും സാമ്ബത്തിക ബാധ്യത കണക്കിലെടുത്ത് തീരുമാനം ഉപേക്ഷിക്കുകയായിരുന്നു. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പവന്‍ഹന്‍സ് എന്ന കമ്ബനിയില്‍ നിന്നാണ് ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുത്തത്. പ്രതിമാസം 20 മണിക്കൂര്‍ ഉപയോഗിക്കാം. ഇതിന് ചെലവ് പ്രതിമാസം ഒരു കോടി 44 ലക്ഷം രൂപയാണ്. നക്‌സല്‍ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും പ്രകൃതിക്ഷോഭ സമയത്തെ ആവശ്യങ്ങള്‍ക്കും പ്രയോജനപ്പെടുത്താണ് ഹെലികോപ്ടര്‍ വാടകയ്ക്കെടുക്കുന്നത്. അടിയന്തിര ഘട്ടങ്ങളില്‍ മുഖ്യമന്ത്രിയുടെ യാത്രയ്ക്കായും നല്‍കും.ഒപ്പം അവയവദാനം പോലുളളവയ്ക്കും ഉപയോഗിക്കും