വെള്ളറട: ഇലക്ഷന് ഡ്യൂട്ടിക്ക് പൊലീസ് വിളിച്ച വാഹനങ്ങള്‍ക്കും വീഡിയോ ഗ്രാഫര്‍മാര്‍ക്കും ഒരു മാസം കഴിഞ്ഞിട്ടും പണം ലഭിച്ചില്ല. മലയോര മേഖലയില്‍ നിരവധി സ്വകാര്യ വാഹനങ്ങളാണ് പൊലീസിനു വേണ്ടി ഇലക്ഷന് ഡ്യൂട്ടിക്ക് ഓടിയത്. എല്ലാപേരും ഡ്യൂട്ടികഴിഞ്ഞ് തങ്ങളുടെ ബാങ്ക് അക്കൗണ്ട് അതാത് പൊലീസ് സ്റ്റേഷനുകളില്‍ നല്‍കിയാണ് മടങ്ങിയത്. എന്നാല്‍ ഇതുവരെ അക്കൗണ്ടില്‍ പണം എത്തിയിട്ടില്ല.
പൊലീസ് വാടകയ്ക്ക് വിളിച്ച വീഡിയോ ഗ്രാഫര്‍മാരുടെ സ്ഥിതിയും ഇതുതന്നെ. കയ്യിലിരുന്ന പണം നല്‍കിയാണ് പല വീഡിയോ സ്ഥാപന ഉടമകളും റെക്കോഡിംഗില്‍ എത്തിയവര്‍ക്ക് പണം നല്‍കിയത്. എന്നാല്‍ സ്റ്റേഷനില്‍ നിന്നും ഡിപ്പാര്‍ട്ടുമെന്റിനെ രേഖകളെല്ലാം കൈമാറിയെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. അടിയന്തിരമായി പണം നല്കാന് നടപടിവേണമെന്നാണ് ഇവരുടെ ആവശ്യം.