പൊലീസിന്റെ എല്ലാ സേവനങ്ങളും ഒരൊ​റ്റ ആപ്പില്‍ ലഭ്യമാകുന്ന സംവിധാനം നിലവില്‍ വന്നു

തിരുവനന്തപുരം പൊലീസിന്റെ എല്ലാ സേവനങ്ങളും ഒരൊ​റ്റ ആപ്പില്‍ ലഭ്യമാകുന്ന സംവിധാനം നിലവില്‍ വന്നു.ഇത് ഉപയോഗിക്കുന്ന വ്യക്തി നില്‍ക്കുന്നതിന് ഏ​റ്റവും അടുത്ത പൊലീസ് സ്​റ്റേഷന്‍ സൂചിപ്പിക്കും. പൊലീസിലെ എല്ലാ റാങ്കിലെ ഉദ്യോഗസ്ഥരുടെയും ഫോണ്‍ നമ്ബരും ഇ മെയില്‍ വിലാസവും ലഭ്യമാണ്. പ്രഥമവിവര റിപ്പോര്‍ട്ട് ഡൗണ്‍ലോഡ് ചെയ്യാം. പൊലീസിന്റെ സേവനങ്ങള്‍ക്കുള്ള ഫീസ് ട്രഷറിയില്‍ അടയ്ക്കാം.

പാസ്‌പോര്‍ട്ട് പരിശോധനയുടെ അവസ്ഥ അറിയാം. മുതിര്‍ന്ന പൗരന്മാര്‍ക്ക് ജനമൈത്രി സേവനങ്ങള്‍ക്കായി രജിസ്​റ്റര്‍ ചെയ്യാം. സ്ത്രീകളുടേയും കുട്ടികളുടേയും സുരക്ഷയ്‌ക്ക് സംവിധാനം. നേരത്തെ രജിസ്​റ്റര്‍ ചെയ്ത മൂന്നു മൊബൈല്‍ നമ്ബറിലേക്ക് ആപ്പ് ഉപയോഗിക്കുന്നയാളുടെ ലൊക്കേഷന്‍ അയയ്ക്കാം. അത്യാവശ്യഘട്ടങ്ങളില്‍ ഈ നമ്ബറുകളിലേയ്ക്ക് എസ്. ഒ. എസ് കാള്‍ ചെയ്യാം.

വനിതകള്‍ക്ക് സ്​റ്റേഷന്‍ ഹൗസ് ഓഫീസറുമായി കൂടിക്കാഴ്ച്ചയ്ക്ക് സമയം നിശ്ചയിക്കാം. പൊലീസ് എമര്‍ജന്‍സി റെസ്‌പോണ്‍സ് സപ്പോര്‍ട്ട് സിസ്​റ്റത്തിലേക്ക് സന്ദേശം അയയ്ക്കാം. പൊലീസിന്റെ എല്ലാ സോഷ്യല്‍ മീഡിയ പേജുകളും ലഭിക്കും. ട്രാഫിക് നിയമങ്ങള്‍ പഠിപ്പിക്കുന്ന ട്രാഫിക് ഗുരു, യാത്രകള്‍ക്ക് ഉപകാരമായ ടൂറിസ്​റ്റ് ഗൈഡ്, സൈബര്‍ തട്ടിപ്പുകള്‍ തടയാനുള്ള നിര്‍ദ്ദേശങ്ങള്‍, പ്രധാനപ്പെട്ട സര്‍ക്കാര്‍ വെബ് സൈ​റ്റുകളുടെ ലിങ്കുകള്‍ എന്നിവയും ലഭ്യമാണ്. കു​റ്റകൃത്യങ്ങളുടെ വിവരണവും ഫോട്ടോയും പോലീസിന് അയയ്ക്കാം. സ്​റ്റേഷന്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് തങ്ങളുടെ അനുഭവങ്ങള്‍ വിവരിക്കാം.

Related posts

Leave a Comment