പുല്‍പ്പള്ളിയില്‍ ജനരോഷം അണപൊട്ടി, ലാത്തിച്ചാര്‍ജ്; പോളിന്റെ കുടുംബത്തിന് 11 ലക്ഷം അടിയന്തര സഹായം
പുല്‍പ്പള്ളി: വയനാട്ടില്‍ വന്യജീവി ആക്രമണത്തില്‍ ജനങ്ങളുടെ പ്രതിഷേധം അണപൊട്ടി.
പുല്‍പ്പള്ളി നഗരത്തില്‍ തിങ്ങിക്കൂടിയ ജനക്കൂട്ടം പോലീസിനും വനംവകുപ്പിനും നേര്‍ക്ക് പ്രതിഷേധമുയര്‍ത്തി.
ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലീസ് രണ്ട് തവണ ലാത്തിച്ചാര്‍ജ് നടത്തി. എന്നാല്‍ ജനക്കൂട്ടം പിരിഞ്ഞുപോകാതെ കൂടുതല്‍ ഊര്‍ജിതമായി പ്രതിഷേധിക്കുകയാണ്.
വനംവകുപ്പിന്റെ വാഹനം തടഞ്ഞ ജനക്കൂട്ടം ജീപ്പിന്റെ റൂഫ് ഷീറ്റ് വലിച്ചുകീറി. ഒരു ഡോര്‍ തകര്‍ത്തു. ജീപ്പിനു മുകളില്‍ റീത്ത് വച്ചു.
ടയറിന്റെ കാറ്റഴിച്ചുവിട്ടു. കേണിച്ചിറയില്‍ കടുവ കടിച്ചുകൊന്ന പശുവിന്റെ ജഡം വനംവകുപ്പിന്റെ വാഹനത്തിനു മുകളില്‍ വച്ചു. പോലീസിനു നേര്‍ക്ക് കുപ്പിയും കസേരയും എറിഞ്ഞു.
ജനപ്രതിനിധികള്‍ക്കു നേരെയും പ്രതിഷേധം ഉയര്‍ന്നു. ടി.സിദ്ദിഖ്, ഐ.സി ബാലകൃഷ്ണന്‍ എന്നിവര്‍ക്കു നേരെ ഒരു വിഭാഗം പ്രതിഷേധിച്ചു.
ഡിഎഫ്‌ഒയേയും ജില്ലാ കലക്ടറേയും സ്ഥലത്തെത്തിക്കാന്‍ കഴിഞ്ഞില്ലെന്നു പറഞ്ഞായിരുന്നു എംഎല്‍എമാര്‍ക്കെതിരെ പ്രതിഷേധം ഉയര്‍ന്നത്.
പ്രതിഷേധത്തില്‍ രാഷ്ട്രീയം കൊണ്ടുവരരുതെന്ന് ടി.സിദ്ദിഖ് അഭ്യര്‍ത്ഥിച്ചു.
കുറുവയില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട പോളിന്റെ മൃതദേഹം പുല്‍പ്പള്ളി ബസ് സ്റ്റാന്‍ഡില്‍ വച്ചായിരുന്നു പ്രതിഷേധം.
അതിനിടെ ചേര്‍ന്ന സര്‍വകക്ഷിയോഗത്തില്‍ പോളിന്റെ കുടുംബത്തിന് അടിയന്തര സഹായം പ്രഖ്യാപിച്ചു.
പോളിന്റെ കുടുംബത്തിന് 11 ലക്ഷം രൂപയുടെ അടിയന്തര ധനസഹായം നല്‍കും.
10 ലക്ഷം രൂപയും ഒരു ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സുമാണ് നല്‍കുക. 40 ലക്ഷം രൂപ കൂടി കുടുംബത്തിന് അനുവദിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ശിപാര്‍ശ നല്‍കും.
മന്ത്രിസഭ ചേര്‍ന്നായിരിക്കും തീരുമാനിക്കേണ്ടത്. പോളിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ സ്ഥിരം ജോലി നല്‍കാന്‍ നയപരമായ തീരുമാനമെടുക്കാന്‍ സര്‍ക്കാരിന് ശിപാര്‍ശ നല്‍കും.
പോളിന്റെ മകള്‍ക്ക് ഉന്നത വിദ്യാഭ്യാസം അടക്കം മുഴുവന്‍ പഠനച്ചെലവും വഹിക്കും. പോളിന്റെ കുടുംബത്തിന്റെ കടബാധ്യത ഏറ്റെടുക്കും.
കൊലയാളി കാട്ടാനയെ മയക്കുവെടിവച്ച് പിടികൂടാനും തീരുമാനമായി.
സര്‍ക്കാര്‍, പോലീസ്, വനംവകുപ്പ്, ജനപ്രതിനിധികളുടെയും വിവിധ കക്ഷികളുടെയും യോഗത്തിലാണ് തീരുമാനം.
ജനരോഷം അണപൊട്ടിയതോടെ വന്യജീവി പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ ഉന്നതതല യോഗം വിളിക്കാന്‍ തീരുമാനിച്ചു.
വയനാട്ടിലെ വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മന്ത്രിമാരുടെ
നേതൃത്വത്തില്‍ ഉന്നതതലയോ?ഗം വിളിക്കണമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കിയത്.
ഇതനുസരിച്ച് റവന്യു, വനം, തദ്ദേശസ്വയംഭരണം വകുപ്പ് മന്ത്രിമാരുടെ നേതൃത്വത്തില്‍ ഈ മാസം 20ന് രാവിലെ വയനാട്ടില്‍ ഉന്നതല യോ?ഗം ചേരും.
വയനാട് ജില്ലയിലെ തദ്ദേശ ജനപ്രതിനിധികളടക്കമുള്ള മുഴുവന്‍ ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരടക്കമുള്ള എല്ലാ ഉദ്യോ?ഗസ്ഥരും യോ?ഗത്തില്‍ പങ്കെടുക്കും.
വന്യജീവി ആക്രമണത്തില്‍ പ്രതിഷേധിച്ച് വയനാട് ജില്ലയില്‍ ഇന്ന് ഹര്‍ത്താല്‍ ആചരിക്കുകയാണ്.
പല സ്ഥലങ്ങളിലും വാഹനങ്ങള്‍ തടഞ്ഞു. വന്യജീവി വിഷയത്തില്‍ സംസ്ഥാനം ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത പ്രതിഷേധമാണ് ഇന്ന് പുല്‍പ്പള്ളിയില്‍ നടന്നത്.
അതിനിടെ, പോളിന്റെ മൃതദേഹം വീട്ടിലേക്ക കൊണ്ടുപോയി. വൈകിട്ട് മൂന്നു മണിക്കാണ് സംസ്‌കാരം നിശ്ചയിച്ചിരിക്കുന്നത്.