തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും വര്‍ധനവ്. തുടര്‍ച്ചയായ രണ്ടാം ദിനമാണ് സ്വര്‍ണവില ഉയരുന്നത്.
240 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന് ഇന്നലെ വര്‍ദ്ധിച്ചത്. ഇന്ന് 200 രൂപ ഉയര്‍ന്നു. ഇതോടെ രണ്ട് ദിവസംകൊണ്ട് 440 രൂപയാണ് സ്വര്‍ണത്തിന് വര്‍ദ്ധിച്ചത്.
വിപണിയില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 40,480 രൂപയാണ്.
22 കാരറ്റ് സ്വര്‍ണത്തിന് 25 രൂപയാണ് ഗ്രാമിന് വര്‍ധിച്ചത്. ഇന്നലെ 30 രൂപ കൂടിയിരുന്നു, ഇതോടെ 22 കാരറ്റ് സ്വര്‍ണം ഒരു ഗ്രാമിന് 5,060 രൂപയാണ് നിരക്ക്.
18 കാരറ്റ് സ്വര്‍ണത്തിന് ഇന്ന് 20 രൂപയാണ് ഉയര്‍ന്നിരിക്കുന്നത്.
ഇതോടെ ഗ്രാമിന് വില 4160 രൂപയായി. അതേസമയം വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഹാള്‍മാര്‍ക്ക് വെള്ളിക്ക് ഗ്രാമിന് 90 രൂപയാണ് വില.