ന്യൂഡെല്‍ഹി: ( 13.05.2021) ഗുജറാത്തില്‍ കോവിഡിനെ പ്രതിരോധിക്കാന്‍ ആളുകള്‍ പശുവിന്റെ ചാണകവും മൂത്രവും ശരീരത്ത് പുരട്ടുന്നതിനെ വിമര്‍ശിച്ച് സമാജ്വാദി പാര്‍ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. ‘ഇതില്‍ പൊട്ടിച്ചിരിക്കണോ, കരയണമോ’ എന്നായിരുന്നു വിഡിയോ പങ്കുവെച്ചുകൊണ്ട് അഖിലേഷ് യാദവ് ട്വീറ്റ് ചെയ്തത്.
ബകെറ്റുകളിലാക്കിയ ചാണകവും ഗോമൂത്രവും കലര്‍ന്ന മിശ്രിതം ആളുകള്‍ ശരീരത്തില്‍ പുരട്ടുന്നതും പശുക്കള്‍ക്ക് ചുറ്റും നടക്കുന്നതും ചെയ്യുന്ന വിഡിയോയും അഖിലേഷ് പങ്കുവെച്ചു. ഇത്തരം നടപടികള്‍ക്കെതിരെ ശക്തമായ വിമര്‍ശനമാണ് ഉയരുന്നത്. ഇങ്ങനെ ചെയ്യുന്നത് മറ്റു രോഗങ്ങള്‍ ബാധിക്കാന്‍ കാരണമായേക്കുമെന്നു ഡോക്ടര്‍മാര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. എന്നാല്‍ ഗുജറാത്തിലെ അഹമ്മദാബാദില്‍ ഇത്തരം കോവിഡ് ‘ചികിത്സ’കള്‍ തുടരുകയാണ്.