പോരാട്ടം തുടരും, തുടരണം; രണ്ടാംഘട്ട വാക്സീൻ 30 കോടി പേർക്ക്: മോദി

ന്യൂഡല്‍ഹി : രാജ്യത്ത് കൊവിഡ് വാക്‌സിനേഷന്‍ നടപടികള്‍ ആരംഭിച്ചു കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി വാക്‌സിനേഷന്‍ ഉദ്ഘാടനം ചെയ്തു. വാക്‌സിന്‍ സ്വീകരിക്കുന്നവരുമായി അദ്ദേഹം ഓണ്‍ലൈനില്‍ സംവദിക്കുകയാണ്. 3006 ബൂത്തുകളിലായി മൂന്ന് ലക്ഷത്തോളം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് വാക്‌സിന്‍ നല്‍കുക.

ഒരു ബൂത്തില്‍ നൂറ് പേര്‍ക്ക് വീതം എന്ന കണക്കില്‍, കൊവാക്‌സിനോ, കൊവിഷീല്‍ഡോ ആണ് നല്‍കേണ്ടത്. ഒരു ബൂത്തില്‍ ഒരു വാക്‌സിന്‍ മാത്രമേ നല്‍കാവൂ. ഇത് തന്നെയാവണം രണ്ടാം തവണയും നല്‍കേണ്ടത്. 28 ദിവസത്തെ ഇടവേളയിലാണ് 2 ഡോസുകള്‍ സ്വീകരിക്കേണ്ടത്. കേരളത്തില്‍ 133 കേന്ദ്രങ്ങളാണ് വാക്‌സിനേഷനായി സജ്ജമാക്കിയിരിക്കുന്നത്.

Related posts

Leave a Comment