പേസ്റ്റ് രൂപത്തില്‍ ചെരിപ്പുകള്‍ക്കുള്ളില്‍ 49 ലക്ഷം രൂപയുടെ സ്വര്‍ണം; കൊല്ലം സ്വദേശി പിടിയില്‍

നെടുമ്പാശേരി വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണ്ണ വേട്ട. 49 ലക്ഷം രൂപ വില വരുന്ന 1032 ഗ്രാം സ്വര്‍ണമാണ് പിടിച്ചെടുത്തത്.

പേസ്റ്റ് രൂപത്തിലാക്കി ഇരു ചെരിപ്പുകളുടെയും ഉള്ളില്‍ തുന്നിച്ചേര്‍ത്തനിലയില്‍ ആയിരുന്നു സ്വര്‍ണം.
കൊല്ലം സ്വദേശിയായ കുമാറാണ് സ്വര്‍ണക്കടത്തില്‍ പിടിയിലായത്.

കരിപ്പൂര്‍ വിമാനത്താവളത്തിലും ഇന്നലെ സ്വര്‍ണവേട്ട നടന്നിരുന്നു. 60 ലക്ഷം രൂപയുടെ സ്വര്‍ണ്ണവുമായാണ് യാത്രക്കാരന്‍ കസ്റ്റംസിന്റെ പിടിയിലായത്. 1286 ഗ്രാം സ്വര്‍ണ മിശ്രിതവുമായി മലപ്പുറം തലക്കടത്തൂര്‍ സ്വദേശി പാറമ്മല്‍ റഷീദ് (49)നെ കോഴിക്കോട് കസ്റ്റംസ് വിഭാഗം പിടികൂടി. ശരീരത്തില്‍ ഒളിപ്പിച്ചാണ് സ്വര്‍ണം ഇയാള്‍ കടത്താന്‍ ശ്രമിച്ചത്.

Related posts

Leave a Comment