കൊച്ചി : പെരിയ ഇരട്ടക്കൊലപാതകക്കേസില്‍ സംസ്ഥാന സര്‍ക്കാരും സിബിഐയും തമ്മില്‍ ഹൈക്കോടതിയില്‍ ഏറ്റുമുട്ടല്‍. സിബിഐ 7 തവണ ആവശ്യപ്പെട്ടിട്ടും കേസ് ഡയറി ഉള്‍പ്പെടെയുള്ള രേഖകള്‍ ക്രൈംബ്രാഞ്ച് കൈമാറാത്ത സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാരിനെതിരെ സിബിഐ നിലപാട് കടുപ്പിച്ചത്. പെരിയ കൊലക്കേസ് പ്രതികളുടെ ജാമ്യപേക്ഷ പരിഗണിക്കുമ്ബോഴാണ് സിബിഐ കോടതിയെ പരാതി അറിയിച്ചത്. സംസ്ഥാന ക്രൈം ബ്രാഞ്ച് കേസ് ഡയറി ഉള്‍പ്പെടെയുള്ള രേഖകള്‍ കൈമാറുന്നതിനും അന്വേഷണം തുടരാന്‍ സാധിക്കുന്നില്ലെന്നും സിബിഐ കോടതിയില്‍ വെളിപ്പെടുത്തി. ഇതേതുടര്‍ന്ന് പ്രതികളുടെ ജാമ്യാപേക്ഷ ഹര്‍ജിയില്‍ വിധി പറയുന്നത് കോടതി മാറ്റി വെച്ചു.
എന്നാല്‍, പെരിയ കേസ് ഡയറി തല്‍ക്കാലം സിബിഐക്ക് കൈമാറില്ലെന്ന നിലപാടില്‍ സര്‍ക്കാര്‍ ഉറച്ചുനിന്നു.ഹൈക്കോടതി വിധിക്കെതിരെ നല്‍കിയ അപ്പീല്‍ ഹര്‍ജി സുപ്രീംകോടതി പരിഗണിക്കാനിരിക്കുന്നതിനാലാണ് കേസ്ഡയറി കൈമാറാത്ത എന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ ധരിപ്പിച്ചു. സുപ്രീം കോടതി ഉത്തരവ് വരുന്നതിനുമുമ്ബ് കേസ് ഡയറി ആവശ്യമെങ്കില്‍, സിബിഐ സുപ്രീംകോടതിയെയാണ് സമീപിക്കേണ്ടതെന്നും സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി. തുടര്‍ന്ന്, കേസിന്റെ പ്രത്യേക സ്വഭാവം പരിഗണിച്ച്, സുപ്രീംകോടതി ഉത്തരവ് വരും വരെ കേസ്ഡയറി ഹൈക്കോടതി സൂക്ഷിക്കണമെന്ന് സിബിഐ ആവശ്യപ്പെട്ടു.