പെരിന്തല്‍മണ്ണയില്‍ കൊവിഡ് രോഗിക്ക് നേരെ പീഡനശ്രമം; ആംബുലന്‍സ് അറ്റന്‍ഡര്‍ കസ്റ്റഡിയില്‍

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ കൊവിഡ് രോഗിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. വണ്ടൂര്‍ സ്വദേശിയായ യുവതിയെയാണ് സ്വകാര്യ ആംബുലന്‍സിലെ അറ്റന്‍ഡര്‍ പീഡനത്തിന് ഇരയാക്കിയത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പെരിന്തല്‍മണ്ണ പൊലീസ് കേസെടുത്ത് പുലാമന്തോള്‍ സ്വദേശി പ്രശാന്തിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കഴിഞ്ഞ മാസം 27നാണ് കേസിനാസ്പദമായ സംഭവം. കൊവിഡ് രോഗിയായ യുവതിയെ സ്കാനിങ് നടത്താന്‍ കൊണ്ടു പോകുന്നതിനിടയിലാണ് ആംബുലന്‍സ് അറ്റന്‍ഡറായ പ്രതി പീഡിപ്പിക്കാന്‍ ശ്രമിച്ചത്. കൊവിഡിനൊപ്പം ന്യുമോണിയയും ബാധിച്ച്‌ പ്രതികരിക്കാന്‍ പോലുമാവാത്ത ആരോഗ്യനിലയിലായിരുന്നുവെന്നും ഇക്കാരണത്താലാണ് പരാതി നല്‍കാന്‍ വെെകിയതെന്നും യുവതി പരാതിയില്‍ വ്യക്തമാക്കുന്നു.

Related posts

Leave a Comment