തൃശ്ശൂര്‍ : ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് പെരിങ്ങല്‍കുത്ത് ഡാം അധികൃതര്‍ തുറന്നു വിട്ടു.ചാലക്കുടി പുഴയിലേക്കാണ് വെള്ളം തുറന്നു വിട്ടത്.പുഴയുടെയും കൈവഴികളുടെയും തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.ഡാമിലെ ജലനിരപ്പ് ഉയര്‍ന്ന് 419.40 മീറ്റര്‍ കവിഞ്ഞതിനെത്തുടര്‍ന്നാണ് വെള്ളം തുറന്നു വിടാന്‍ തീരുമാനിച്ചത്.തീരുമാനത്തിന്റെ ഭാഗമായി കലക്ടര്‍ ഇന്നലെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു.
പുഴയും കൈവഴികളും കടന്നുപോകുന്ന വിവിധ നഗരസഭകള്‍ പഞ്ചായത്തുകള്‍ എന്നിവിടങ്ങളില്‍ ജാഗ്രത പാലിക്കണമെന്ന് തഹസില്‍ദാര്‍മാര്‍ക്കും തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ക്കും ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കി.അയ്യമ്ബുഴ, മഞ്ഞപ്ര കറുകുറ്റി, കുന്നുകര പാറക്കടവ്, പുത്തന്‍വേലിക്കര, തുടങ്ങിയ പഞ്ചായത്തുകള്‍ക്കാണ് ജാഗ്രതാനിര്‍ദേശം.