കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്സന് മാവുങ്കലിന് എതിരെ പോക്സോ കേസും. വീട്ടുജോലിക്ക് നിന്ന പെണ്‍കുട്ടിയെ ഉപദ്രവിച്ചെന്ന പരാതിയിലാണ് കേസ്. എറണാകുളം നോര്‍ത്ത് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. മോന്സന് മാവുങ്കലിന്റെ വീട്ടില്‍ ജോലിയ്ക്കു നിന്ന പെണ്‍കുട്ടിയെ തുടര്‍ വിദ്യാഭ്യാസം വാഗ്ദാനം നല്കി പീഡിപ്പിച്ചുവെന്നാണ് കേസ്. അന്ന് കുട്ടിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ല അതിനാലാണ് പോക്സോ വകുപ്പ് ചേര്‍ത്ത് കേസെടുത്തിരിക്കുന്നത്. കലൂരിലെ വീട്ടിലും കൊച്ചിയിലെ മറ്റൊരു വീട്ടിലും വെച്ചാണ് പീഡനം നടന്നതെന്ന് പരാതിയില്‍ പറയുന്നു.
മോന്‍സനെതിരെ ഇത്രയും കാലം പരാതിപ്പെടാതിരുന്നത് ഭയം കൊണ്ടാണെന്ന് പെണ്‍കുട്ടിയുടെ അമ്മ പൊലീസിനോട് പറഞ്ഞു. പുരാവസ്തു തട്ടിപ്പ് കേസിലാണ് മോന്‍സനെ അറസ്റ്റ് ചെയ്തത്. പീഡന പരാതി ഒതുക്കാന്‍ ഇടപെട്ടു എന്നും പരാതി ഉയര്‍ന്നിരുന്നു. എന്നാല്‍ പീഡന കേസ് മോന്‍സനെതിരെ രജിസ്റ്റര്‍ ചെയ്യുന്നത് ആദ്യമാണ്. ഈ കേസും ക്രൈംബ്രാഞ്ചിനു കൈമാറി.