‘പെണ്ണിനെയും പ്രകൃതിയെയും നോവിക്കരുത്’, ടിക് ടോക് താരത്തിന്റെ പഴയ വിഡിയോ എപ്പോൾ വൈറൽ

തൃശൂർ:

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ ടിക് ടോക് താരം അറസ്റ്റിൽ. വടക്കാഞ്ചേരി കുമ്പളങ്ങാട്ട് സ്വദേശി വിഘ്‌നേഷ് കൃഷ്ണ എന്ന അമ്പിളിയാണ് അറസ്റ്റിലായത്.ഫോണിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി ഇയാൾ പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിയുടെ വീട്ടുകാരുടെ പരാതിയെ തുടർന്നാണ് ഇയാളെ പിടികൂടിയത്. പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തുപ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച്‌ ഗർഭിണിയാക്കിയ സംഭവത്തിൽ ടിക് ടോക് താരം അറസ്റ്റിൽ. ആഴ്ചകൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് വടക്കാഞ്ചേരി കുമ്ബളങ്ങാട്ട് കള്ളിയത്ത് പറമ്ബിൽ വിഘ്‌നേഷ് കൃഷ്ണ(അമ്ബിളി-19) അറസ്റ്റിലായത്.പീഡനക്കേസിൽ അറസ്റ്റിലായതിന് പിന്നാലെ വിഘ്‌നേഷ് പണ്ട് ചെയ്ത വീഡിയോകളും, പോസ്റ്റുകളുമൊക്കെ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. ഇയാൾക്കെതിരെ ചില ട്രോളുകളും സമൂഹമാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
‘പെണ്ണിനെയും പ്രകൃതിയെയും നോവിക്കരുത്’ എന്ന പഴയ പോസ്റ്റും, തന്റെ വ്യാജ അക്കൗണ്ട് തുടങ്ങിയവരോട് വീട്ടിൽ അമ്മയും പെങ്ങളുമില്ലേ എന്ന് പ്രതികരിക്കുന്ന വിഘ്‌നേഷിന്റെ വിഡിയോയുമൊക്കെ ട്രോൾ പേജുകളിൽ പ്രചരിക്കുകയാണ്.

Related posts

Leave a Comment