പെട്രോൾ ഡീസൽ വണ്ടികൾക്ക് ഗുഡ്‌ബൈ; വരുന്നു സൈക്കിൾ ട്രാക്ക്

സൈക്കിൾ കൂടുതൽ പ്രചാരത്തിൽ വരുന്ന കാലഘട്ടമാണിത്. ഇപ്പോഴിതാ സൈക്കിൾ സവാരിയെ പ്രോത്സാഹിപ്പിക്കാൻ ജില്ലയിലെ ആദ്യ സൈക്കിൾ‌ ട്രാക്ക് കണ്ണൂരിൽ ഒരുങ്ങുന്നു. ഇത് സൈക്കിൾ യാത്രികർക്കു ഇത് ഏറെ പ്രയോജനകരമാകും. 418 മീറ്റർ ആണു ട്രാക്കിന്റെ ദൂരം. 2.20 മീറ്റർ വീതിയിലുമാണ് ട്രാക്ക്. 39 ലക്ഷം രൂപ ചെലവിലാണ് ട്രാക്ക് സജ്ജമാക്കിയത്. സൈക്കിൾ സർവീസ് ആരംഭിക്കുന്നതിലൂടെ വലിയ ഗുണമാണ് ഉണ്ടാകുന്നത്. അന്തരീക്ഷ മലിനീകരണ തോത് കുറയ്ക്കാം, തിരക്കേറിയ ഭാഗങ്ങളിൽ എളുപ്പം എത്താൻ കഴിയുക, അപകട സാധ്യത ഇല്ലായ്മ, ആരോഗ്യ സംരക്ഷണം, ശുചിത്വ നഗരമായി മാറൽ തുടങ്ങിയവ പ്രത്യേകതകളാണ്. മോട്ടർ വാഹനങ്ങളുടെ തിക്കിലും തിരക്കിലും പെട്ട് നഗരത്തിലെ റോഡുകളിൽ നിന്ന് അപ്രത്യക്ഷമായ സൈക്കിൾ സവാരി നഗരങ്ങളിൽ തിരിച്ചു വരുന്നത് പുതിയ റോഡ് സംസ്കാരം ഉണ്ടാക്കും. കോർപറേഷൻ ആയതോടെ കണ്ണൂർ വളരുന്ന നഗരമായി മാറി. നിലവിൽ കണ്ണൂർ കോർപറേഷൻ പരിധിയിൽ പഴയ സംഗീത ടാക്കീസിനു സമീപം മുതൽ പയ്യാമ്പലം ഗവ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ വരെയാണിത്.പയ്യാമ്പലം ഉർസിലിൻ സ്കൂൾ മുതൽ പ്രഭാത് ജം‌ക്‌ഷൻ വരെ എത്തുന്ന മറ്റൊരു ട്രാക്ക് നിർമാണം അവസാന ഘട്ടത്തിലാണ്. നേരത്തേ പുതിയ ബസ് സ്റ്റാൻഡ് വരെയാണ് ഉദ്ദേശിച്ചതെങ്കിലും സ്ഥല പരിമിതി കാരണം പ്രഭാത് ജംക്‌ഷൻ വരെ ചുരുക്കുകയായിരുന്നു. ഇവിടെ 2 കിലോ മീറ്ററാണു ദൂരം. 2.20 മീറ്റർ വീതിയുണ്ട്. 1.62 കോടി രൂപയാണു വകയിരുത്തിയത്. കേന്ദ്ര ആവിഷ്കൃത പദ്ധതിയായ അമൃതിൽ ഉൾപ്പെടുത്തിയാണ് ട്രാക്ക് നിർമിച്ചത്.

https://www.youtube.com/watch?v=L21HCqx_C0Q

Related posts

Leave a Comment