പെട്രോള്‍ വേണ്ടാത്ത കിടിലന്‍ സ്‍കൂട്ടര്‍ വിപണിയില്‍!

ഗ്രീവ്‌സ് കോട്ടന്‍ ഉടമസ്ഥതയിലുള്ള ഇലക്‌ട്രിക്ക് ഇരുചക്ര വാഹന നിര്‍മാതാക്കളായ ആംപിയര്‍ വെഹിക്കിള്‍സ് ഒരു പുത്തന്‍ ഇലക്‌ട്രിക്ക് സ്‍കൂട്ടര്‍ വില്‍പ്പനയ്ക്ക് എത്തിച്ചു. മാഗ്നസ് പ്രോ എന്ന് പേരിട്ടിരിക്കുന്ന ആംപിയറിന്‍റെ ഇലക്‌ട്രിക് സ്‍കൂട്ടറിന് 73,990 രൂപയാണ് എക്സ്-ഷോറൂം വില.

ബ്ലൂയിഷ് പേള്‍ വൈറ്റ്, മെറ്റാലിക് റെഡ്, ഗ്രാഫൈറ്റ് ബ്ലാക്ക്, ഗോള്‍ഡന്‍ യെല്ലോ എന്നിങ്ങനെ 4 നിറങ്ങളില്‍ വില്പനക്ക് എത്തിയിരിക്കുന്ന ആംപിയര്‍ മാഗ്നസ് പ്രോ തുടക്കത്തില്‍ ബെംഗളൂരു നഗരത്തിലെ ഉപഭോക്താക്കള്‍ക്ക് മാത്രമേ വാങ്ങാന്‍ സാധിക്കൂ. എന്നാല്‍ അടുത്ത 30 മുതല്‍ 60 ദിവസത്തിനുള്ളില്‍ രാജ്യത്തെ എല്ലാ പ്രമുഖ നഗരങ്ങളിലും മാഗ്നസ് പ്രോയുടെ വിലാപന ആരംഭിക്കും എന്ന് ആംപെയര്‍ അവകാശപ്പെടുന്നു.
ടെലിസ്കോപിക് മുന്‍ ഫോര്‍ക്കുകളും ഡ്യുവല്‍ ഷോക്ക് പിന്‍ സസ്പെന്‍ഷനുമാണ് മാഗ്നസ് പ്രോയ്ക്ക്. റീജനറേറ്റീവ് സാങ്കേതികവിദ്യയുള്ള ഡ്രം ബ്രെയ്ക്കുകളാണ് ഈ-സ്കൂട്ടറിന്. എല്‍ഇഡി ഹെഡ്‌ലാമ്ബ്, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, എല്‍ഇഡി ലൈറ്റുകളുള്ള അണ്ടര്‍ സീറ്റ് സ്റ്റോറേജ് സ്പേസ്, കീലെസ് എന്‍ട്രി, ആന്റി തെഫ്റ്റ് അലാറം, കമ്ബയിന്‍ഡ് ബ്രേക്കിംഗ് സിസ്റ്റം (സിബിഎസ്) എന്നീ ഫീച്ചറുകളാല്‍ സമൃദ്ധമാണ് ആംപെയര്‍ മാഗ്നസ് പ്രോ.

പുറകിലെ ചക്രത്തില്‍ ഘടിപ്പിച്ച ഹബ് മോട്ടോര്‍ ആണ് ആംപെയര്‍ മാഗ്നസ് പ്രോയുടെ ഹൃദയം. ലെഡ് ബാറ്ററി പാക്കിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഇലക്‌ട്രിക്ക് മോട്ടോര്‍ ഒരു ഫുള്‍ ചാര്‍ജില്‍ 100 കിലോമിറ്റര്‍ റേഞ്ച് ആണ് അവകാശപ്പെടുന്നത്. ഇക്കോ മോഡിലാണ് ഈ റേഞ്ച്. അതെ സമയം ക്രൂയിസ് മോഡിലാണെങ്കില്‍ റേഞ്ച് 80 കിലോമിറ്റര്‍ ആയി കുറയും. നിശ്ചലാവസ്ഥയില്‍ നിന്ന് മണിക്കൂറില്‍ 40 കിലോമിറ്റര്‍ വേഗം കൈവരിക്കാന്‍ 10 വേണ്ട ആംപെയര്‍ മാഗ്നസ് പ്രോയുടെ പരമാവധി വേഗത മണിക്കൂറില്‍ 55 കിലോമീറ്റര്‍ ആണ്. അവസാന 10 ശതമാനത്തിലേക്ക് ബാറ്ററി ചാര്‍ജ് കുറയുമ്ബോള്‍ 10 കിലോമീറ്റര്‍ അധിക റേഞ്ച് നല്‍കുന്ന ലിംപ് ഹോം സവിശേഷതയുമായാണ് സ്‌കൂട്ടറില്‍ വരുന്നത്.

110 സിസി ഡിസ്പ്ലേസ്‌മെന്റുള്ള പെട്രോളില്‍ പ്രവര്‍ത്തിക്കുന്ന ഹോണ്ട ആക്ടിവ, ടിവിഎസ് ജൂപ്പിറ്റര്‍ തുടങ്ങിയ സ്‍കൂട്ടറുകളോട് കിടപിടിക്കുന്ന പെര്‍ഫോമന്‍സ് ആംപെയര്‍ മാഗ്നസ് പ്രോയ്ക്കുണ്ട് എന്നാണ് കമ്ബനിയുടെ അവകാശവാദം.

Related posts

Leave a Comment