പെട്രോളിന്​ 10 രൂപയും ഡീസലിന്​ 13 രൂപയും നികുതി കൂട്ടി

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ഇന്ധന തീരുവ വന്‍തോതില്‍ വര്‍ധിപ്പിച്ചു. പെട്രോളിന് ലിറ്ററിന് 10 ഉം ഡീസലിന് 13 ഉം രൂപ വീതമാണ് ഒറ്റയടിക്ക്​ വര്‍ധിപ്പിച്ചത്. വിലവര്‍ധന ഇന്നുമുതല്‍ പ്രാബല്യത്തില്‍ വരും.
റോഡ് സെസ് ഇനത്തില്‍ രണ്ടിനും 8 രൂപ വീതമാണ് കൂട്ടിയത്. നികുതിയിനത്തില്‍ പെട്രോളിന് രണ്ട് രൂപയും ഡീസലിന് 5 രൂപയും വര്‍ധിപ്പിച്ചു. 1.6 ലക്ഷം കോടി രൂപയാണ് ഇതിലൂടെ കേന്ദ്രം അധിക വരുമാനമായി പ്രതീക്ഷിക്കുന്നത്.

സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്‌ട് ടാക്സ് ആന്‍ഡ് കസ്റ്റംസ് ഇതു സംബന്ധിച്ച്‌ വിജ്ഞാപനം പുറത്തിറക്കി. ചില്ലറ വിപണിയില്‍ എണ്ണവില വര്‍ധിക്കില്ലെന്ന് കേന്ദ്രം അവകാശപ്പെട്ടു. വികസന പദ്ധതികള്‍ക്ക് പണം കണ്ടെത്താനാണ്​ എക്​സൈസ് തീരുവ വര്‍ധിപ്പിച്ചതെന്നാണ്​ വിശദീകരണം.
ലോകത്ത്​ എണ്ണവില കുത്തനെ കുറഞ്ഞിട്ടും അതി​​െന്‍റ യഥാര്‍ഥ ഫലം ഇന്ത്യയിലെ ഉപഭോക്​താക്കള്‍ക്ക്​ ലഭിച്ചിട്ടില്ല. മാര്‍ച്ചിനു ശേഷം ഇതു രണ്ടാം തവണയാണ് കേന്ദ്ര സര്‍ക്കാര്‍ ഇന്ധന നികുതി വര്‍ധിപ്പിക്കുന്നത്. മാര്‍ച്ച്‌ 16ന്​ പെട്രോളിനും ഡീസലിനും മൂന്നു രൂപ വീതം എക്സൈസ് ‍ഡ്യൂട്ടി വര്‍ധിപ്പിച്ചിരുന്നു.

ഇന്നത്തെ വര്‍ധനവോടെ പെട്രോളി​​െന്‍റ ആകെ എക്സൈസ് തീരുവ ലിറ്ററിന് 32.98 രൂപയും ഡീസലിന് ലിറ്ററിന് 31.83 രൂപയുമായി. മോദി സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്ബോള്‍ പെട്രോളിന് 9.48 രൂപയും ഡീസലിന് ലീറ്ററിന് 3.56 രൂപയുമായിരുന്നു എക്സൈസ് തീരുവ.

Related posts

Leave a Comment