നടനും സംവിധായകനുമായ പൃഥ്വിരാജിന് കോവിഡ് സ്ഥിരീകരിച്ചു. ‘ജനഗണമന’ എന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് താരത്തിന് കോവിഡ് സ്ഥിരീകരിച്ചത്. ചിത്രത്തിന്റെ സംവിധായകന്‍ ഡിജോ ജോസ് ആന്റണിക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
കുറച്ചു ദിവസങ്ങളായി കൊച്ചിയില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുകയായിരുന്നു.അതിനിടയിലാണ് താരത്തിനും സംവിധായകനും കോവിഡ് സ്ഥിരീകരിച്ചത്. ചിത്രത്തിന്റെ ഷൂട്ടിങ്ങ് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ് ഇപ്പോള്‍.
https://www.instagram.com/p/CGjoSpugnp6/?utm_source=ig_web_button_share_sheet
ചിത്രത്തിലെ സഹതാരങ്ങളായ സുരാജ് വെഞ്ഞാറമൂട് അടക്കമുള്ള അഭിനേതാക്കളും അണിയറപ്രവര്‍ത്തകരും ക്വാറന്റൈനില്‍ പ്രവേശിച്ചു.
നന്ദി പറയാന്‍ വാക്കുകളില്ല; ആശുപത്രി ദിനങ്ങളെക്കുറിച്ച് തമന്ന